Image

ജംബേമേളം മലങ്കര കത്തോലിക്കാ കണ്‍വന്‍ഷനില്‍

മോഹന്‍ വര്‍ഗീസ് Published on 03 August, 2012
ജംബേമേളം മലങ്കര കത്തോലിക്കാ കണ്‍വന്‍ഷനില്‍
ആഗസ്റ്റ് 9 മുതല്‍ 12 വരെ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ നടക്കുന്ന മലങ്കര കണ്‍വന്‍ഷനിലെ ഘോഷയാത്രയ്ക്ക് യൂത്ത് ടീമിന്റെ 12 അംഗ ജംബേമേളം കൊഴുപ്പേകും.

കാനഡയില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ജംബേ ആര്‍ട്ടിസ്റ്റുകള്‍ ആഫ്രിക്കന്‍ ജംബേയില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ദരുടെ കീഴില്‍ കഴിഞ്ഞ ഒരു മാസമായി പരിശീലനം നടത്തി വരുന്നതായി കണ്‍വെന്‍ഷന്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍ അറിയിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍സവങ്ങള്‍, വിവാഹം, മറ്റു വിശിഷ്ഠാവസരങ്ങള്‍ തുടങ്ങിയ പ്രത്യേക ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ജംബേമേളം ഒരു സഭാ കണ്‍വന്‍ഷനില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് ഫിലിപ്പ് ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ജംബേമേളം മലങ്കര കത്തോലിക്കാ കണ്‍വന്‍ഷനില്‍
ഫിലിപ്പ് ജോണ്‍
ജംബേമേളം മലങ്കര കത്തോലിക്കാ കണ്‍വന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക