Image

'സീറോ മലബാര്‍ ഐഡന്റ്റി' സെമിനാര്‍ യുവജനസംഗമത്തില്‍

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 August, 2012
'സീറോ മലബാര്‍ ഐഡന്റ്റി'  സെമിനാര്‍ യുവജനസംഗമത്തില്‍
അറ്റ്‌ലാന്‍റ: അറ്റ്‌ലാന്‍റ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന സീറോ മലബാര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സില്‍ നോര്‍ത്ത് അമേരിക്കയിലെ  ഇടവകകളില്‍ നിന്നായി  അറുനൂറോളം യുവതീ യുവാക്കള്‍ പങ്കെടുത്തു. രൂപതാ പ്രോക്യുറേറ്റരും യൂത്ത് ഡയറക്ടറുമായ ഫാ. വിനോദ് മഠത്തിപറമ്പില്‍ നാലുദിവസത്തെ  കോണ്‍ഫെറണ്‍സിനു ആത്മീയ നേതൃത്വം നല്‍കി.
 
'സീറോ മലബാര്‍ ഐഡന്റിറ്റി' എന്ന പേരില്‍ ജെയ്സി
ജോസഫ്‌ നടത്തിയ പ്രത്യേക സെമിനാറും ക്ലാസും അറ്റ്‌ലാന്‍റ നാഷണല്‍ സീറോ മലബാര്‍ യുവജന  കോന്‍ഫെറന്‍സില്‍ ശ്രദ്ധേയമായി.  പ്രവാസി യുവതലമുറയ്ക്ക്  പൌരസ്ത്യസഭയെ പറ്റിയും  സീറോ മലബാര്‍ സഭയെ റ്റിയും വെളിച്ചം വീശാനുതകുന്നതായി ഈ സെമിനാര്‍. സിസ്ടമാടിക് തിയോളജിയില്‍  പിഎച്ഡി വിദ്യാര്‍ഥിനിയായ ജെയ്സി രചിച്ച  'ദി സ്ട്രഗിള്‍ ഫോര്‍ ഐഡന്റിറ്റി എമങ്ങ്  സിറോ മലബാര്‍ കാത്തലിക്സ്‌'  എന്ന പുസ്തകം ആധാരമാക്കിയായിരുന്നു സെമിനാര്‍ .   വിശ്വാസത്തിനെ വേരുകളെ പറ്റിയുള്ള അറിവുകള്‍ നഷ്ടാമാകുന്ന പ്രവാസിയുവത്വത്തിനു ഇന്ത്യയിലെ സഭയുടെ ഉത്ഭവവും  തോമാസ്ലീഹായുടെ വരവും  പോര്‍ച്ചുഗീസാധിപത്യവും  എല്ലാം   സെമിനാറില്‍ പഠനവിഷയങ്ങളായി.  
 
ഹാര്‍വാര്‍ഡില്‍  നിന്ന്  ഡിവിനിറ്റിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ജയ്സിയുടെ ഈ പുസ്തകം ചിക്കാഗോ കത്തീഡ്രലില്‍ കുട്ടികളുടെ
മതബോധന പഠനത്തിനും ഉപയോഗിക്കുന്നു. ഹ്യൂസട്നില്‍ ഇന്നലെ (ആഗസ്റ്റ്‌ 2) തുടങ്ങിയ ടെക്സാസ് ഒക്ലഹോമ റീജണല്‍ കോണ്‍ഫെറണ്‍സിലും (ടോര്‍ച്) ഈ മാസം നടക്കുന്ന മലങ്കര കണ്‍വന്‍ഷനിലുംചിക്കാഗോയില്‍ നടക്കുന്ന സീറോസ്റ്റഡി സെമിനാറിലും ഈ വിഷയത്തില്‍ ജെയ്സി ക്ലാസ്സുകള്‍ ‍നയിക്കും. മോനിപ്പള്ളി അരഞ്ഞാണി പുത്തന്‍പുര ജയിംസിന്‍റെയും സെലിന്റെയും (ഡാലസ്)  പുത്രിയാണ് ജയിസി.


സീറോസ്റ്റഡി  എന്ന പേരില്‍ മറ്റൊരു സെമിനാറും ജെയ്സി, ജറമിയാ  തോമസ്‌കെവിന്‍ മുണ്ടക്കല്‍,  ജെയ്സി ജോസഫ്‌ (കോഓര്‍ഡിനേറ്റേഴ്സ്) എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫറന്‍സില്‍ നയിച്ചു. സഭയെപറ്റിയും ആരാധാന ക്രമത്തെപറ്റിയും പ്രതിപാദിച്ച സെമിനാറില്‍ അനേകം യുവജങ്ങള്‍ പങ്കെടുത്തു.

'സീറോ മലബാര്‍ ഐഡന്റ്റി'  സെമിനാര്‍ യുവജനസംഗമത്തില്‍
jaisy at youth conference
'സീറോ മലബാര്‍ ഐഡന്റ്റി'  സെമിനാര്‍ യുവജനസംഗമത്തില്‍
Fr. Vinod Madathi[arambil - Youth Director and Procurator of Chicago Dioces
'സീറോ മലബാര്‍ ഐഡന്റ്റി'  സെമിനാര്‍ യുവജനസംഗമത്തില്‍
Chaco roopatah youth apostalate CoOrdinators with Cardinal , Chicago Bishop and Youth Director leaders
'സീറോ മലബാര്‍ ഐഡന്റ്റി'  സെമിനാര്‍ യുവജനസംഗമത്തില്‍
Jaisy's book- The struggle for identiy among Syro Malabar Catholics
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക