Image

പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കണം: തോമസ് റ്റി ഉമ്മന്‍

Published on 02 August, 2012
പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കണം: തോമസ് റ്റി ഉമ്മന്‍
കേരളത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയം അവധികാല സന്ദര്‍ശകരെ വളരെയധികം പ്രയാസപ്പെടുത്തുന്നു. കുടുംബവും കുട്ടികളുമായി നാട്ടില്‍ എത്തിയ ആയിരക്കണക്കിന് വിദേശ മലയാളികളാണ് ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിനെതിരായി നടത്തിയ ഈ അഭിനവ ഹര്‍ത്താലിന്റെ ഇരകളായി തീര്‍ന്നിരിക്കുന്നത്. അവര്‍ക്ക് യാത്രാ ചെയ്യുവാനോ വിമാനത്താവളത്തില്‍ നിന്നും വീടുകളില്‍ എത്തിച്ചേരുവാനോ കഴിയാതെ കഷ്ടപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായത്. കാലഹരണപ്പെട്ട മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ ഇളകുമ്പോള്‍ ആയതു മറച്ചു വെക്കുവാന്‍ പാര്‍ട്ടി നടത്തുന്ന പഴയകാല അടവുകളുടെ ആവര്‍ത്തനം ഇനിയും വിലപ്പോകുകയില്ലെന്നു ജനം മനസ്സിലാക്കിക്കഴിഞ്ഞു. ഈ പാര്‍ട്ടി നേതാക്കള്‍ക്കു ഇനി എന്ന് ബോധോദയം ഉണ്ടാവും. പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നവരെ, അവര്‍ എത്ര വലിയ നേതാക്കളായാലും, അവരെ മാതൃകാപരമായി ശിക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം.
പൊതുമുതല്‍ നശിപ്പിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന നേതാക്കളെ മാതൃകാപരമായി ശിക്ഷിക്കണം: തോമസ് റ്റി ഉമ്മന്‍
തോമസ് റ്റി ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക