Image

പാദസീന മലയാളി അസോസിയേഷന്‌ (പി.എം.എ) പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2012
പാദസീന മലയാളി അസോസിയേഷന്‌ (പി.എം.എ) പുതിയ സാരഥികള്‍
ഹൂസ്റ്റണ്‍: പാദസീന മലയാളി അസോസിയേഷന്റെ (പി.എം.എ) 2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 16-ന്‌ ബേ ഏരിയാ പാര്‍ക്കില്‍ വെച്ച്‌ നടന്ന പൊതുയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഏകദേശം നൂറോളം പേര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചു.

പ്രസിഡന്റ്‌- ജോഷി വര്‍ഗീസ്‌, സെക്രട്ടറി-സലീം അറയ്‌ക്കല്‍, ട്രഷറര്‍- വില്‍സണ്‍ ജോണ്‍ എന്നിവരും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ ആന്റണി ജോസഫ്‌, അജിത്‌ ആന്റണി, ജോണ്‍ ജോസഫ്‌, ബിജു ഇട്ടന്‍, ജോമോന്‍ ജേക്കബ്‌, ജോര്‍ജ്‌ വര്‍ക്കി, ചാക്കോ സ്‌കറിയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്ററായി സ്റ്റാന്‍ലി ഉമ്മനും, ഓഡിറ്റേഴ്‌സായി രാജന്‍ ജോണ്‍, തോമസ്‌ വര്‍ഗീസ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അജിത്‌ ആന്റണി അറിയിച്ചതാണിത്‌.
പാദസീന മലയാളി അസോസിയേഷന്‌ (പി.എം.എ) പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക