Image

ഇന്ത്യയ്‌ക്ക്‌ അമേരിക്ക സി-17 യുദ്ധാവശ്യ വിമാനങ്ങള്‍ നല്‍കും

ജയിംസ്‌ വര്‍ഗീസ്‌ Published on 02 August, 2012
ഇന്ത്യയ്‌ക്ക്‌ അമേരിക്ക സി-17 യുദ്ധാവശ്യ വിമാനങ്ങള്‍ നല്‍കും
കാലിഫോര്‍ണിയ: അമേരിക്കയില്‍ നിന്നും ബോയിങ്‌ സി-17 ഗ്ലോബ്‌ മാസ്‌റ്റര്‍- 3 യുദ്ധാവശ്യ വിമാനങ്ങള്‍ 2013 മുതല്‍ ഇന്ത്യയ്‌ക്ക്‌ ലഭ്യമാകും. പത്ത്‌ സി-17 വിമാനങ്ങളാണ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കുകയെന്ന്‌ അമേരിക്ക കരാറില്‍ പറയുന്നു. ഇതില്‍ ആദ്യവിമാനത്തിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ടെസ്‌റ്റുകള്‍ക്കു ശേഷം 2013 ജൂണ്‍ മാസത്തോടെ കൈമാറാനാണ്‌ പദ്ധതി. 2014 നുളളില്‍ പത്തു വിമാനങ്ങളും നിര്‍മിച്ചു നല്‍കുമെന്നാണ്‌ ബോയിങ്‌ കമ്പനിയുടെ വാഗ്‌ദാനം.

സി-17 ഗ്ലോബ്‌ മാസ്‌റ്റര്‍-3 വിമാനത്തിന്‌ ഒരുക്കാത്ത റണ്‍വേയില്‍ ഇറങ്ങാനും പറന്നുയരാനും കഴിവുണ്ട്‌. ഭാരമുളള യുദ്ധസാമഗ്രികള്‍ യുദ്ധസ്‌ഥലത്ത്‌ എത്തിക്കുക, യുദ്ധമേഖലകളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലെത്തിക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ്‌ അമേരിക്ക ഈ വിമാനം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്‌.
ഇന്ത്യയ്‌ക്ക്‌ അമേരിക്ക സി-17 യുദ്ധാവശ്യ വിമാനങ്ങള്‍ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക