Image

ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ മിഷനിലെ ജീസസ്‌ യൂത്തിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ്‌ മൂന്നിന്‌

തോമസ്‌ പി. ആന്റണി Published on 02 August, 2012
ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ മിഷനിലെ ജീസസ്‌ യൂത്തിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ്‌ മൂന്നിന്‌
ബാള്‍ട്ടിമോര്‍: സീറോ മലബര്‍ കാത്തലിക്‌ മിഷനിലെ ജീസസ്‌ യൂത്ത്‌ എല്ലാ ആദ്യ വെള്ളിയാഴ്‌ച്ചകളിലും നടത്തുന്ന നൈറ്റ്‌ വിജില്‍ സര്‍വീസിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ്‌ മൂന്നിന്‌ (വെള്ളി) വൈകുന്നേരം എട്ടിന്‌ പയിക്‌സ്‌ വില്ലിലെ 8400 പാര്‍ക്ക്‌ ഹയിറ്റ്‌സ്‌ അവന്യുവിലെ ഹോളി ട്രിനിറ്റി സ്‌പിരിച്വല്‍ സെന്ററില്‍ നടക്കും.

വൈകുന്നേരം എട്ടിന്‌ നടക്കുന്ന സമൂഹ ബലിയില്‍ ഫാ. ജെയിംസ്‌ നിരപ്പേല്‍, ഫാ. മാത്യു പുന്‍ജയില്‍, ഫാ. ബിനോയ്‌ അക്കാലയില്‍, ഫാ. ബോബി കുരിയന്‍ തുടങ്ങിയ വൈദികര്‍ കാര്‍മികരായിരിക്കും.

തുടര്‍ന്നുള്ള ആരാധനക്കും വചന പ്രഘോഷണത്തിനും ഫാ. മാത്യു പുന്‍ജയില്‍ നേതൃത്വം കൊടുക്കും. 12 നുള്ള പ്രാര്‍ഥനക്കും ആരാധനക്കും ഫാ. ടിജോ മുല്ലക്കര നേതൃത്വം നല്‍കും. ശനി രാവിലെ അഞ്ചിന്‌ നടക്കുന്ന കുര്‍ബാനയില്‍ ഫാ. ബോബി മുഖ്യ കാര്‍മികനായിരിക്കും. ആരാധനയിലും വചനപ്രഘോഷണത്തിലും പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രപിക്കുവാന്‍ എല്ലാ കുടുംബങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിനു മിഖായേല്‍: 410 318 9847, പ്രിന്‍സ്‌ ജോര്‍ജ്‌: 443 691 7574, മെല്‍വിന്‍ പോള്‍: 410 294 2035, ക്രി സ്‌ ടി. രാജന്‍: 443 928 9405, ജിന്തോ ജേക്കബ്‌: 443 818 5334.
ബാള്‍ട്ടിമോര്‍ സീറോ മലബാര്‍ മിഷനിലെ ജീസസ്‌ യൂത്തിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ്‌ മൂന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക