Image

ലുലുവിന്റെ ഏറ്റവും വലിയ ഹൈപര്‍മാര്‍ക്കറ്റ് കാപിറ്റല്‍ മാളില്‍

Published on 02 August, 2012
ലുലുവിന്റെ ഏറ്റവും വലിയ ഹൈപര്‍മാര്‍ക്കറ്റ് കാപിറ്റല്‍ മാളില്‍
അബൂദബി: ലുലുവിന്റെ ഏറ്റവും വലിയ ഹൈപര്‍മാര്‍ക്കറ്റ് അബൂദബി കാപിറ്റല്‍ മാളില്‍ സജ്ജമാകുന്നു. 2013 ജനുവരി ആദ്യ വാരം പ്രവര്‍ത്തനം ആരംഭിക്കുന്ന വിധത്തിലാണ് ലുലുവിന്റെ 105ാം ഹൈപര്‍മാര്‍ക്കറ്റ് ഒരുങ്ങുന്നത്. ഇതിനുള്ള ധാരണാപത്രത്തില്‍ എം.കെ. ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫലിയും മനാസില്‍ റിയല്‍ എസ്‌റ്റേറ്റ് ചെയര്‍മാന്‍ മുഹമ്മദ് എം. അല്‍ ഖുബൈസിയും ഒപ്പുവെച്ചു. അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ കാപിറ്റല്‍ മാളില്‍ ഏറ്റവും മികച്ച 
സംവിധാനങ്ങളോടെയാണ് ലുലു ഹൈപര്‍മാര്‍ക്കറ്റ് വരുന്നത്. 2,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപര്‍മാര്‍ക്കറ്റ്, കാപിറ്റല്‍ മാളിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. മൂന്നു നിലകളുള്ള കാപിറ്റല്‍ മാളില്‍ 60,158 ചതുരശ്ര മീറ്റര്‍ റീട്ടെയില്‍ വില്‍പന മേഖലയുണ്ട്. ഫാഷന്‍, ഇലക്ട്രോണിക്‌സ്, ജ്വല്ലറി, സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളില്‍ 268 റീട്ടെയില്‍ സ്‌റ്റോറുകളാണുള്ളത്. ഇതിനുപുറമെ, നിരവധി വിനോദ ഔ്‌ലറ്റുകള്‍, റസ്‌റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയവയുമുണ്ട്. ഇവിടെ ലുലു ഹൈപര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കാപിറ്റല്‍ മാള്‍ വികസനത്തില്‍ ഇത് പ്രധാന മുന്നേറ്റമാണെന്നും മുഹമ്മദ് എം. അല്‍ ഖുബൈസി പറഞ്ഞു.

കാപിറ്റല്‍ മാള്‍ സ്ഥിതിചെയ്യുന്ന മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും ഖലീഫ സിറ്റിഎ, ബി, അല്‍ ഫലാഹ്, അല്‍ റാഹ ബീച്ച്, ബനിയാസ് തുടങ്ങിയ മേഖലകളിലും താമസിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് എം.എ. യൂസുഫലി പറഞ്ഞു. ‘ബ്രിട്ടന്‍ കേന്ദ്രമായ പ്‌ളാനെറ്റ് റീട്ടെയില്‍, പശ്ചിമേഷ്യയിലെ ഏറ്റവും വലുതും വടക്കെ ആഫ്രിക്കയിലെ ആറാമത്തെയും ഹൈപര്‍മാര്‍ക്കറ്റ് ശൃംഖലയായി ലുലുവിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ലുലുവിന്റെ ഏറ്റവും വലിയ ഹൈപര്‍മാര്‍ക്കറ്റ് അബൂദബിയില്‍ തന്നെ സ്ഥാപിക്കുന്നതും നേട്ടമാണ്’യൂസുഫലി പറഞ്ഞു.

ലുലുവിന്റെ ഏറ്റവും വലിയ ഹൈപര്‍മാര്‍ക്കറ്റ് കാപിറ്റല്‍ മാളില്‍ലുലുവിന്റെ ഏറ്റവും വലിയ ഹൈപര്‍മാര്‍ക്കറ്റ് കാപിറ്റല്‍ മാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക