Image

രേഷ്മാ ജോണിന്റെ ഭരതനാട്യം അരങ്ങേറി

പി.പി. ചെറിയാന്‍ Published on 01 August, 2012
രേഷ്മാ ജോണിന്റെ ഭരതനാട്യം അരങ്ങേറി
ഹൂസ്റ്റണ്‍: ചിട്ടപ്പെടുത്തിയ നൃത്തവിന്യാസവും, നവരസങ്ങളുടെ ബഹിര്‍സ്ഫുരണവും കോര്‍ത്തിണക്കിയ 11 വ്യത്യസ്ത നൃത്തവേദികളിലൂടെ രേഷ്മാ ജോണിന്റെ നൃത്തകലാ ജീവിതം അരങ്ങേറി.

ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ ജൂലൈ 29-ന് പ്രത്യേകം ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം ബന്ധുമിത്രാദികളും, സഹപാഠികളും, സമുദായ നേതാക്കളും സാക്ഷി നില്‍ക്കെ പ്രധാന ഗുരു ദീപ്തി ഹേമന്ത് ദേവില്‍ നിന്ന് മികച്ച നൃത്താഭ്യാസന സര്‍ട്ടിഫിക്കറ്റ് രേഷ്മ സ്വീകരിച്ചു. അങ്ങനെ പത്തിലധികം വര്‍ഷത്തെ ഗുരുശിഷ്യ തപസ്യയ്ക്ക് പൂര്‍ണതയേകി. നൃത്തം ഭരതനാട്യ സ്കൂള്‍ ഗുരുക്കന്മാരെ കൂടാതെ ഡോ. ഓംകാര്‍ ദവേ (മൃദംഗം), ഹേമന്ത് ദവേ (വോക്കലിസ്റ്റ്), ബിഫല്‍വ് സമാധാര്‍ (വയലിന്‍), സുധീര്‍ ദവേ (ഫ്‌ളൂട്ട്) എന്നിവര്‍ സംഗീതത്തിന് അകമ്പടിയായി.

ട്രിനിറ്റി പാരീഷ് വികാരി റവ. സക്കറിയാ ജോണ്‍, റവ. റോയ് തോമസ്, ജോജി ജേക്കബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രേഷ്മയുടെ മാതാപിതാക്കളായ ജോയ്‌സും ഷേര്‍ളിയും കൃതജ്ഞത രേഖപ്പെടുത്തി. പിന്നീട് വിഭവസമൃദ്ധമായ സദ്യയും, മിത്രങ്ങളുടെ കലാപരിപാടികളും നടന്നു.
രേഷ്മാ ജോണിന്റെ ഭരതനാട്യം അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക