Image

കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജെഴ്‌സി - കര്‍ഷകശ്രീ അവാര്‍ഡ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 01 August, 2012
കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജെഴ്‌സി - കര്‍ഷകശ്രീ അവാര്‍ഡ്
ന്യൂജേഴ്‌സി: കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തിട്ടും വേനല്‍കാലത്ത് ലഭിക്കുന്ന 3-4 മാസത്തെ ചൂടുള്ള കാലാവസ്ഥ അല്‍പംപോലും പാഴാക്കാതെ, പ്രത്യേക താത്പര്യമെടുത്ത് വളരെയധികം ത്യാഗം സഹിച്ച് കൃഷി ചെയ്യുന്ന ന്യൂജെഴ്‌സിയിലുള്ള മലയാളികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി ഇത്തവണയും കര്‍ഷകശ്രീ അവാര്‍ഡ് നല്‍കുന്നു.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് ഏറ്റവും നല്ല കര്‍ഷകനുള്ള കര്‍ഷകശ്രീ അവാര്‍ഡ് നല്‍കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള കള്‍ച്ചറല്‍ ഫോറം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

നൈനാന്‍ ജേക്കബ്ബ് - 201 674 5025, ദേവസ്സി പാലാട്ടി - 201 836 4910, ടി.എസ്. ചാക്കോ - 201 262 5979, സജി ടി. മാത്യു - 201 925 5763, എബ്രഹാം പോത്തന്‍ - 201 385 7322.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക