Image

സുവിശേഷ മഹായോഗം ന്യൂഹൈഡ്‌ പാര്‍ക്കില്‍ ഓഗസ്റ്റ്‌ 4,5 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2012
സുവിശേഷ മഹായോഗം ന്യൂഹൈഡ്‌ പാര്‍ക്കില്‍ ഓഗസ്റ്റ്‌ 4,5 തീയതികളില്‍
ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഒരുക്കുന്ന ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും ഓഗസ്റ്റ്‌ 4,5 (ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ നടക്കും. പ്രൊഫസര്‍ സി.എം. മാത്യു ചാന്ത്യം സുവിശേഷ സന്ദേശം നല്‍കും.

ന്യൂഹൈഡ്‌ പാര്‍ക്കിലെ മെതഡിസ്റ്റ്‌ ചര്‍ച്ചില്‍ (ഹില്‍സൈഡ്‌ യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ച്‌, 2801 ഹില്‍സൈഡ്‌ അവന്യൂ, ന്യഹൈഡ്‌പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌ 11040) വെച്ചാണ്‌ യോഗം നടക്കുന്നത്‌. സഭാ സമുദായ കക്ഷിഭേദം കൂടാതെ ഏവരേയും യോഗത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി വര്‍ഗീസ്‌ (516 352 8179), ടി.സി. കുര്യന്‍ (347 806 1286), സജി ജോര്‍ജ്‌ (516 775 2870), വര്‍ഗീസ്‌ ഗീവര്‍ഗീസ്‌ (845 268 4436).
സുവിശേഷ മഹായോഗം ന്യൂഹൈഡ്‌ പാര്‍ക്കില്‍ ഓഗസ്റ്റ്‌ 4,5 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക