Image

ദിലീപ് ഇനി അടൂര്‍ ഭാസി

Published on 01 August, 2012
ദിലീപ് ഇനി അടൂര്‍ ഭാസി
മലയാളത്തിന്റെ പ്രിയ നടന്‍ അടൂര്‍ ഭാസി വീണ്ടും സിനിമയിലെത്തുകയാണ് ഭാസിയെന്ന നടനും മനുഷ്യനുമായി. അടൂര്‍ ഭാസിയുടെ സ്വകാര്യ ജീവിതത്തെ മുന്‍നിര്‍ത്തി ഒരുങ്ങുന്ന സിനിമയില്‍ ചിരിയുടെ 'വിരുതന്‍ ശങ്കു' വാകുന്നത് ദിലീപാണ്. അടൂര്‍ ഭാസിക്കൊപ്പം നിരവധി സിനിമകളില്‍ പങ്കാളിയായിട്ടുള്ള സുകു മേനോനാണ് ഈ ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അടൂര്‍ ഭാസിയുടെ അനന്തരവനും നോവലിസ്റ്റുമായ ബി. ഹരികുമാര്‍. 

മലയാള സിനിമയുടെ തുടക്കകാലത്ത് വെള്ളിത്തിരയിലെത്തി, ചിരിപ്പിച്ചും കരയിച്ചും ഒരു തലമുറയുടെതന്നെ ഹരമായി മാറിയ ഭാസിയുടെ സിനിമാ ജീവിതത്തെക്കാള്‍ സ്വകാര്യ ജീവിതമാണ് ചിത്രത്തിനാധാരം. അതുകൊണ്ടുതന്നെ അടൂര്‍ഭാസിയുടെ അനുകരണമാവില്ല ദിലീപിന്റെ റോള്‍. ഭാസിയുടെ അച്ഛനും സാഹിത്യകാരനുമായ ഇ.വി. കൃഷ്ണപിള്ളയായി സ്‌ക്രീനിലെത്തുന്നത് ഭാസിയുടെ സമകാലികനായ നടന്‍ മധുവാണ്. 

പ്രശസ്തിയുടെ കൊടിമുടി കയറിയിട്ടും സൗഹൃദങ്ങള്‍ നിരവധി ഉണ്ടായിട്ടും സ്വകാര്യ ദു:ഖങ്ങളില്‍പെട്ട് ഒറ്റയ്ക്ക് കരഞ്ഞിരുന്ന ഭാസിയുടെ ജീവിതമാണ് ഈ സിനിമ വെളിച്ചത്തു കൊണ്ടുവരുന്നതെന്ന്ബി. ഹരികുമാര്‍ പറഞ്ഞു. ഉള്ളില്‍ കടലോളം സങ്കടങ്ങള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിച്ചിരുന്നത്.ഭാസിയുടെ ജീവിതത്തെ അടുത്തറിഞ്ഞിട്ടുള്ള ഹരികുമാര്‍ പറഞ്ഞു. 

ദിലീപ് ഇനി അടൂര്‍ ഭാസിദിലീപ് ഇനി അടൂര്‍ ഭാസിദിലീപ് ഇനി അടൂര്‍ ഭാസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക