Image

മസ്‌കറ്റില്‍ നിന്നുളള ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനങ്ങളില്‍ മുന്‍കൂട്ടിയുളള ചെക്ക്‌ ഇന്‍ സംവിധാനം തുടങ്ങുന്നു

സേവ്യര്‍ കാവാലം Published on 01 August, 2012
മസ്‌കറ്റില്‍ നിന്നുളള ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനങ്ങളില്‍ മുന്‍കൂട്ടിയുളള ചെക്ക്‌ ഇന്‍ സംവിധാനം തുടങ്ങുന്നു
മസ്‌കറ്റ്‌: ഓഗസ്റ്റ്‌ ഒന്നുമുതല്‍ മസ്‌കറ്റ്‌ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നുളള ജെറ്റ്‌ എയര്‍വേയ്‌സ്‌ വിമാനങ്ങളില്‍ മുന്‍കൂട്ടിയുളള ചെക്ക്‌ ഇന്‍ സംവിധാനം തുടങ്ങും.

ഇതുപ്രകാരം ഉച്ചയ്‌ക്കു 12 മുതല്‍ 2 വരെ യാത്രക്കാര്‍ക്ക്‌ ബാഗേജ്‌ ചെക്ക്‌ ഇന്‍ നടത്താന്‍ സാധിക്കും. വിമാനം പുറപ്പെടുന്നതിനു 90 മിനിറ്റ്‌ മുമ്പ്‌ ബോര്‍ഡിങ്‌ ഗേറ്റില്‍ യാത്രക്കാര്‍ക്ക്‌ ബോര്‍ഡിങ്‌ പാസുമായി എത്താം. ദിവസേന രാത്രി 10.30നു തിരുവനന്തപുരത്തേക്കുളള 9ഡബ്ല്യു529, വെളുപ്പിന്‌ 12.30നു മുബൈക്കുളള 9 ഡബ്ല്യു 539 എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഈ സംവിധാനം പ്രയോജനപ്പെടും. എക്കോണമി യാത്രക്കാര്‍ക്കു 30 കിലോയും ബിസിനസ്‌ ക്ലാസ്‌ യാത്രക്കാര്‍ക്ക്‌ 40 കിലോയും ബാഗേജ്‌ അലവന്‍സ്‌ തുടരുമെന്നു കണ്‍ട്രി മാനേജര്‍ റിയാസ്‌ കുട്ടേരി പത്രക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക