Image

മസ്‌ക്കറ്റില്‍ ട്രക്ക്‌ ഇടിച്ച്‌ തലശേരി സ്വദേശി മരിച്ചു

Published on 01 August, 2012
മസ്‌ക്കറ്റില്‍ ട്രക്ക്‌ ഇടിച്ച്‌ തലശേരി സ്വദേശി മരിച്ചു
തലശേരി: മസ്‌ക്കറ്റില്‍ ട്രക്ക്‌ ഇടിച്ച്‌ തലശേരി സ്വദേശി മരിച്ചു. സെയ്‌ദാര്‍പള്ളി കെ.പി. റോഡിലെ ഹസീനാസില്‍ വി.പി. ജലാലുദ്ദീന്‍ (58) ആണു മരിച്ചത്‌.

കഴിഞ്ഞ ബുധനാഴ്‌ച റോഡ്‌ മുറിച്ചുകടക്കവെ അമിത വേഗത്തില്‍വന്ന ട്രക്ക്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ജലാലുദ്ദീന്‍ ഇന്നു രാവിലെയാണ്‌ മരിച്ചത്‌. മസ്‌ക്കറ്റില്‍ റസ്റ്റോറന്റ്‌ നടത്തുകയായിരുന്നു. മൃതദേഹം മസ്‌ക്കറ്റില്‍തന്നെ കബറടക്കും. പരേതനായ കൂവേരി മമ്മുഹാജി-വയല്‍പുരയില്‍ കാച്ചു ദമ്പതികളുടെ മകനാണ്‌. ഭാര്യ: പി.എം. ഹസീന. മക്കള്‍: ജസീന, ജാസ്‌മിന്‍, ജസ്‌ബിന്‍. മരുമക്കള്‍: പി.സി. നിയാസ്‌ (മസ്‌ക്കറ്റ്‌), പരേതനായ റജീസ്‌ റസൂഖ്‌.

സഹോദരങ്ങള്‍: പി.പി. അലി (റിട്ട. തഹസില്‍ദാര്‍ തലശേരി), അഷറഫ്‌, ജമാല്‍, സുഹറ, ജമീല, മാഞ്ഞ, ഫൗസി.
മസ്‌ക്കറ്റില്‍ ട്രക്ക്‌ ഇടിച്ച്‌ തലശേരി സ്വദേശി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക