Image

വര്‍ഗീസ്‌ പാറക്കാട്ട്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2011
വര്‍ഗീസ്‌ പാറക്കാട്ട്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ വാലി കോട്ടേജില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന എറണാകുളം വെങ്ങോല പാറക്കാട്ട്‌ കുടുംബാംഗം വര്‍ഗീസ്‌ പാറക്കാട്ട്‌ (88) ശനിയാഴ്‌ച നിര്യാതനായി. ശവസംസ്‌കാരം ചൊവ്വാഴ്‌ച (ഓഗസ്റ്റ്‌ 2) രാവിലെ വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കുശേഷം സ്‌പ്രിംഗ്‌ വാലി ബ്രിക്ക്‌ ചര്‍ച്ച്‌ സെമിത്തേരിയില്‍ നടത്തും.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഊരക്കാട്‌ വെള്ളിരിങ്കല്‍ മറിയാമ്മയാണ്‌ സഹധര്‍മ്മിണി. മേരി ജോര്‍ജ്‌ (കാലിഫോര്‍ണിയ), മത്തായി പാറക്കാട്ട്‌, കുറിയാക്കോസ്‌ പാറക്കാട്ട്‌, ഓമന (എല്ലാവരും ന്യൂയോര്‍ക്ക്‌) എന്നിവരാണ്‌ മക്കള്‍.

വെങ്ങോല മോര്‍ ബഹനാന്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായിരുന്ന പരേതരായ കോരുള മത്തായിയുടേയും, മറിയം മത്തായിയുടേയും പുത്രനായ വര്‍ഗീസ്‌ പാറക്കാട്ട്‌ 1984-ലാണ്‌ ഇമിഗ്രന്റായി അമേരിക്കയില്‍ എത്തുന്നത്‌. കുടുംബത്തിലും, വെസ്റ്റ്‌ നയാക്‌ ഇടവകയിലും നിറഞ്ഞ സാന്നിധ്യമായിരുന്നു.

മാത്യു ജോര്‍ജ്‌ (കോതമംഗലം പുത്തന്‍തങ്കുളം കുടുംബാംഗം), സാറാമ്മ പാറക്കാട്ട്‌ (രായമംഗലം പൂക്കാട്ട കുടുംബാംഗം), ബീന പാറക്കാട്ട്‌ (കൂത്താട്ടുകുളം കാഞ്ഞിരത്തുങ്കല്‍ കുടുംബാംഗം), മാത്യു പോള്‍ (കുറുപ്പംപടി കല്ലിടിയില്‍ കുടുംബം) എന്നിവരാണ്‌ ജാമാതാക്കള്‍.

ന്യൂസിറ്റിയിലെ മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ്‌ ഫ്യൂണറല്‍ ഹോമില്‍ (321 South Main Street, Newcity, NY 10956) തിങ്കളാഴ്‌ച വൈകുന്നേരം 5 മുതല്‍ 9 മണി വരെ വേക്ക്‌ സര്‍വീസ്‌ ഉണ്ടായിരിക്കും. ചൊവ്വാഴ്‌ച രാവിലെ എട്ടുമണിക്ക്‌ വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ സംസ്‌കാര ശുശ്രൂഷകളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മത്തായി പാറക്കാട്ട്‌ (845 596 8998).

വിലാസം:

ഫ്യൂണറല്‍ ഹോം: Michael J. Higgins Funeral Home, 321 South Main Street, Newcity, NY 10956.

Church: St. Marys Syrian Orthodox Church, 4 Tompkins Ave, West Nyack, Newyork.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
വര്‍ഗീസ്‌ പാറക്കാട്ട്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക