Image

എസ്‌.എം.സി.സിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക്‌ തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2012
എസ്‌.എം.സി.സിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക്‌ തുടക്കമായി
ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ബ്രോങ്ക്‌സ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ വഹിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി.

കളമശേരി രാജഗിരി കോളജിന്റെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കായ `രാജഗിരി ഔട്ട്‌റീച്ചു'മായി സഹകരിച്ചുകൊണ്ടാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഇതനുസരിച്ച്‌ ഈവര്‍ഷം പാലക്കാട്‌, ഇടുക്കി ജില്ലകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളുടെ ഒരുവര്‍ഷത്തെ മുഴുവന്‍ വിദ്യാഭ്യാസ ചെലുകളും എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ വഹിക്കും. ഇതിനാവശ്യമായ ഫണ്ട്‌ രാജഗിരി കോളജില്‍ നടന്ന ചടങ്ങില്‍ എസ്‌.എം.സി.സി പ്രതിനിധി ബെന്നി മുട്ടപ്പള്ളില്‍ കോളജ്‌ ഡയറക്‌ടര്‍ റവ. ഡോ. ആന്റണി കരിയിലിന്‌ കൈമാറി. ചടങ്ങില്‍ രാജഗിരി ഔട്ട്‌റീച്ച്‌ ഡയറക്‌ടര്‍ എം.പി. ആന്റണി, ഫിനാന്‍സ്‌ ഓഫീസര്‍ റവ. ഫാ. സാജു മാടവന തുടങ്ങിയവര്‍ സംസാരിച്ചു.

എസ്‌.എം.സി.സിയുടെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമാണെന്ന്‌ റവ.ഡോ. ആന്റണി കരിയില്‍ പറഞ്ഞു. എസ്‌.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ പല പദ്ധതികള്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുണ്ടെന്നും അച്ചന്‍ പറഞ്ഞു.

ഇടവക വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളും, ഇടവകക്കാരുടെ സഹകരണംകൊണ്ടുമാണ്‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നതെന്ന്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഷോളി കുമ്പിളുവേലി പറഞ്ഞു.

ഫണ്ട്‌ ശേഖരണത്തിന്‌ എസ്‌.എം.സി.സി ഭാരവാഹികളായ ജോസഫ്‌ കാഞ്ഞമല, ജോസ്‌ ഞാറക്കുന്നേല്‍, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ചിന്നമ്മ പുതുപ്പുറമ്പില്‍, ഷാജി സഖറിയ, ആലീസ്‌ വാളിപ്ലാക്കല്‍, ജോസ്‌ മലയില്‍, ജോജോ ഒഴുകയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
എസ്‌.എം.സി.സിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക്‌ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക