Image

സാഹിത്യവേദി ഓഗസ്റ്റ്‌ മൂന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2012
സാഹിത്യവേദി ഓഗസ്റ്റ്‌ മൂന്നിന്‌
ഷിക്കഗോ: 2012 ഓഗസ്റ്റ്‌ മാസ സാഹിത്യവേദിയായ 166-മത്‌ സാഹിത്യവേദി മൂന്നാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ (2200 S Elmhurst Mt Prospect IL) കൂടുന്നതാണ്‌.

പള്ളുരുത്തി എസ്‌.ഡി.പി.വൈ ഹൈസ്‌കൂളില്‍ ഹെഡ്‌മിസ്‌ട്രസ്‌ ആയി ദീര്‍ഘകാലം സേവനം ചെയ്‌ത്‌ റിട്ടയര്‍ ആയ ശ്രീമതി സി.കെ. രാജം ടീച്ചര്‍ തന്റെ അദ്ധ്യയന ജീവിതാനുഭവങ്ങളില്‍ നിന്നും അവിസ്‌മരണീയങ്ങളായ സംഭവ വികാസങ്ങളില്‍കൂടിയുള്ള തിരിഞ്ഞുനോട്ടത്തിന്റെ അലകള്‍ പ്രതിധ്വനിപ്പിക്കുന്ന `എച്ചമ്മ' എന്ന അദ്യ കഥാസമാഹാരത്തിനുശേഷം, അതിന്റെ തുടര്‍ച്ചയെന്നോണം എഴുതിയ `പ്രിയപ്പെട്ടകാലം (ഒരു ടീച്ചറുടെ ഓര്‍മ്മ)' എന്ന പുസ്‌തകത്തിന്റെ അവലോകനം രാജം ടീച്ചര്‍ തന്നെ സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്നതാണ്‌.

തുടര്‍ന്ന്‌ `പ്രിയപ്പെട്ടകാലം -ഒരു ടീച്ചറുടെ ഓര്‍മ്മ' എന്ന പുതിയ കഥാ സാമാഹാരത്തിന്റെ അമേരിക്കയിലെ ആദ്യ പ്രകാശനവും നിര്‍വഹിക്കുന്നതാണ്‌. 166-മത്‌ സാഹിത്യവേദിയിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സി.കെ. രാജം ടീച്ചര്‍ (224 653 9143), ഡോ. ജോസഫ്‌ ഇ. തോമസ്‌ (630 468 2948), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).
സാഹിത്യവേദി ഓഗസ്റ്റ്‌ മൂന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക