ബ്രിസ്ബയിന്: ഒഐസിസി ബ്രിസ്ബയിന്‍ സോണല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ജൂലൈ 21ന് (ശനി) മുറുക്കാവെയര്‍ സ്ട്രീറ്റ് ഹാളില്‍ നടന്നു. പ്രഥമ പ്രസിഡന്റായി ജോസി ചന്ദ്രന്‍കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ജോബി, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സ്ഥാനങ്ങളിലും കോണ്‍ഗ്രസിനുവേണ്ടി സാരഥ്യം വഹിച്ചിട്ടുണ്ട്.
ബെന്നി പടലില്‍ (വൈസ് പ്രസിഡന്റ്), ജോം ജോസഫ് (ജനറല്‍ സെക്രട്ടറി), സജേഷ് ജോണ്‍, ജോബിഷ് മാത്യു (ജോയിന്റ് സെക്രട്ടറിമാര്‍), ജിജോ തോമസ് (കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സെക്രട്ടറിമാര്‍), ജോണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വിന്‍സി വിന്‍സെന്റ് സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സില്‍വാനുസ് ഗ്രേ, രാഹുല്‍ രാജ്, മനു ആന്റണി, ബെന്നി കൂമ്പാറ എന്നിവരെ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പുമായി സഹകരിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ രാജേഷ് രാജന്‍ നന്ദി പറഞ്ഞു.
ബ്രിസ്ബയിനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുമെന്നും ജീവകാരുണ്യപ്രവര്‍ത്തനത്തിലും സാമൂഹിക, സാംസ്‌കാരിക രംഗത്തും ഒഐസിസിയെ ബ്രിസ്ബയിനിലെ മികച്ച സംഘടനയാക്കി മാറ്റുവാനും ശ്രമിക്കുമെന്ന് പുതിയ പ്രസിഡന്റ് ജോബി ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.