Image

'ലാസ്റ്റ് ബെഞ്ച്' ഈയാഴ്ച

Published on 31 July, 2012
'ലാസ്റ്റ് ബെഞ്ച്' ഈയാഴ്ച
നവാഗതനായ ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലാസ്റ്റ് ബെഞ്ച്' ആഗസ്ത് മൂന്നിന് മഹാദേവാസ് സിനിമ റിലീസ് തിയേറ്ററുകളിലെത്തിക്കുന്നു. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അങ്ങാടിത്തെരു ഫെയിം മഹേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജീഷ്, ബിയോണ്‍, മുസ്തഫ, അനൂപ് ജോര്‍ജ്, ജെസ്റ്റിന്‍ ജോണ്‍, നന്ദകിഷോര്‍, പയസ്സ്‌പോള്‍, വിജയന്‍ കാരന്തൂര്‍, ജ്യോതി കൃഷ്ണ, സുകന്യ, ലക്ഷ്മിപ്രിയ, മഞ്ജു, റോസിന്‍, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറപ്രകാശ് വേലായുധന്‍, ഗാനരചനറഫീഖ് അഹമ്മദ്, ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍, സംഗീതംമോഹന്‍ സിത്താര, വിഷ്ണുശരത്.

'ലാസ്റ്റ് ബെഞ്ച്' ഈയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക