Image

സിറിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ ശേഖരിച്ചത്‌ 206 ദശലക്ഷം റിയാല്‍

എം.കെ. ആരിഫ്‌ Published on 31 July, 2012
സിറിയയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ ശേഖരിച്ചത്‌ 206 ദശലക്ഷം റിയാല്‍
ദോഹ: ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ ദുരിതത്തിലായ സിറിയന്‍ ജനതയെ സഹായിക്കാനായി രാജ്യവ്യാപകമായി നടന്നു വരുന്ന കാംപെയിന്റെ ഓപ്പണ്‍ ദിനത്തില്‍ ദോഹയുടെ കാരുണ്യം എല്ലാ നിയന്ത്രണങ്ങളും വിട്ടൊഴുകി.

`കുല്ലുന ലില്‍ശാം' (നമ്മളെല്ലാം ശാമിനുവേണ്‌ടി) എന്ന പേരില്‍ നടക്കുന്ന ഈ ദേശവ്യാപകമായ കാമ്പയിന്റ ഓപ്പണ്‍ ദിനമായ ശനി രാത്രി 9.30 മുതല്‍ 12.30 വരെയുള്ള മൂന്നു മണിക്കൂറില്‍ മൂന്നു വേദികളിലായി സംഘടിപ്പിച്ച കാമ്പയിനിലൂടെ മാത്രം ലഭിച്ചത്‌ 206 ദശലക്ഷം റിയാല്‍. ഈ സദുദ്യമത്തിനായി അക്ഷരാര്‍ഥത്തില്‍ ലക്ഷങ്ങള്‍ ഒഴുകുകയായിരുന്നു. മുഖ്യ വേദിയായ ദോഹ ഷെറാട്ടണ്‍, ലാന്റ്‌ മാര്‍ക്ക്‌, ഹയാത്‌പ്ലാസ എന്നീ സ്ഥലങ്ങളില്‍ സിറിയന്‍ ജനതയുടെ കണ്ണീരൊപ്പാന്‍ എന്തു സഹായവും നല്‍കാന്‍ തയാറായാണ്‌ സ്വദേശികളും വിദേശികളും എത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക