Image

എയര്‍ ഇന്ത്യ പുതിയ ഷെഡ്യൂള്‍ ആഗസ്റ്റ്‌ ഒമ്പതുമുതല്‍ പ്രാബല്യത്തില്‍

Published on 31 July, 2012
എയര്‍ ഇന്ത്യ പുതിയ ഷെഡ്യൂള്‍ ആഗസ്റ്റ്‌ ഒമ്പതുമുതല്‍ പ്രാബല്യത്തില്‍
റിയാദ്‌: എയര്‍ ഇന്ത്യ പുതിയ ഷെഡ്യൂള്‍ ആഗസ്റ്റ്‌ ഒമ്പതുമുതല്‍ പ്രാബല്യത്തില്‍ വരും. റിയാദില്‍ നിന്ന്‌ കോഴിക്കോട്‌, കൊച്ചി, ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ്‌ പുനഃക്രമീകരിച്ചിരിക്കുന്നത്‌. ആഗസ്റ്റ്‌ ഒമ്പത്‌ വ്യാഴാഴ്‌ച മുതല്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന കരിപ്പൂരിലേക്കുള്ള എ.ഐ 922 വിമാന സര്‍വീസ്‌ പുനരാരംഭിക്കും. ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ്‌ മറ്റ്‌ രണ്ട്‌ സര്‍വീസുകള്‍. എല്ലാ ദിവസവും രാവിലെ 7.10ന്‌ പുറപ്പെട്ട്‌ ഉച്ചതിരിഞ്ഞ്‌ 2.15 ഓടെ നാട്ടിലെത്തും വിധമാണ്‌ സമയം. ഇതേ ദിവസങ്ങളില്‍ കരിപ്പൂരില്‍നിന്നുള്ള വിമാനം വൈകിട്ട്‌ 3.30ന്‌ പുറപ്പെട്ട്‌ 5.30 ഓടെ റിയാദിലെത്തും. മെയ്‌ ആദ്യ വാരം മുതല്‍ ആരംഭിച്ച പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന്‌ താളം തെറ്റികിടക്കുന്ന എയര്‍ ഇന്ത്യയുടെ റിയാദില്‍ നിന്നുള്ള സര്‍വീസുകളാണ്‌ പുതിയ ഷെഡ്യൂള്‍ പ്രകാരം പൂര്‍വസ്ഥിതിയിലേക്ക്‌ മടങ്ങുന്നത്‌. ഉപയോഗപ്പെടുത്തുക.

പുതിയ ഷെഡ്യൂള്‍ പ്രകാരം ദല്‍ഹി, മുംബൈ സര്‍വീസുകളിലും ചെറിയ മാറ്റങ്ങളുണ്ട്‌. തിങ്കളാഴ്‌ചകളില്‍ നടന്നിരുന്ന റിയാദ്‌ മൂംബൈ സര്‍വീസ്‌ ആഗസ്റ്റ്‌ 13 മുതല്‍ നിറുത്തലാക്കും. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം റിയാദില്‍നിന്ന്‌ മുംബൈയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം അഞ്ചായി ചുരുങ്ങും.
എയര്‍ ഇന്ത്യ പുതിയ ഷെഡ്യൂള്‍ ആഗസ്റ്റ്‌ ഒമ്പതുമുതല്‍ പ്രാബല്യത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക