Image

2016 ലെ ഫോമാ കണ്‍വന്‍ഷന്‍ ഹ്യൂസ്റ്റനില്‍ വേണമെന്ന് ഹ്യൂസ്റ്റന്‍ മലയാളികള്‍

എ.സി. ജോര്‍ജ്ജ് Published on 29 July, 2012
2016 ലെ ഫോമാ കണ്‍വന്‍ഷന്‍ ഹ്യൂസ്റ്റനില്‍ വേണമെന്ന് ഹ്യൂസ്റ്റന്‍ മലയാളികള്‍
ഹ്യൂസ്റ്റന്‍ : 2012 ലെ ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെടുന്ന കാര്‍ണിവല്‍ ഗ്ലോറി എന്ന ആഢംബര കപ്പലില്‍ ഏതാനും ദിവസങ്ങള്‍ക്കകം നടക്കും. അവിടെ വച്ച് തന്നെ 2014 ലെ ഫോമാ കണ്‍വന്‍ഷന്‍ സ്ഥലത്തിന്റേയും കമ്മറ്റിയുടേയും തീരുമാനമാകും. 2014 ലെ കണ്‍വന്‍ഷനില്‍ വേദിയായി ഫിലാഡല്‍ഫിയാ ആണെന്ന് ഏതാണ്ട് ഉറപ്പായി. കാരണം അതിനായി മറ്റൊരു സിറ്റിയും നാമനിര്‍ദ്ദേശം നല്‍കിയിട്ടില്ല. എന്നാല്‍ 2016 ലെ ഫോമായുടെ അന്തര്‍ദേശീയ കണ്‍വന്‍ഷനായി ഹ്യൂസ്റ്റന്‍ നഗരം തയ്യാറെടുക്കുകയാണെന്നും അത് അനുവദിച്ചു തരണമെന്നും ഹ്യൂസ്റ്റനിലെ മലയാളികള്‍ അഭ്യര്‍ത്ഥിച്ചു. ജൂലൈ 24-#ാ#ം തീയ്യതി വൈകുന്നരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഗ്ലെയിറ്റര്‍ ഹ്യൂസ്റ്റനിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യം മുന്നോട്ടു വച്ചു.

ഫോമായുടെ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ കൂടിയ യോഗത്തില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫോമാ-സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാന്‍ കുന്നേല്‍ സ്വാഗതപ്രസംഗം നടത്തി. പാസസീനാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ ജോസഫ്, പേര്‍ലാന്‍ഡ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് ഐപ്പ്, നഴ്‌സിംഗ് അസ്സോസിയേഷനെ പ്രതിനിധീകരിച്ച് ലാലു സക്കറിയാ, മേരി തോമസ്, മറിയാമ്മ തോമസ്, ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി തോമസ് ചാക്കോ, ഫോമാ-നാഷണല്‍ കമ്മറ്റി മെംബര്‍ രാജന്‍ യോഹന്നാന്‍, ഫോമാ യൂത്ത് പ്രതിനിധികളായ മെറിലിന്‍ തോമസ്, ഷെറിന്‍ ആന്‍ തോമസ്, യു.എസ്. കോണ്‍ഗ്രസിലേയ്ക്ക് മല്‍സരിച്ച കെ.പി. ജോര്‍ജ്, മാധ്യമപ്രവര്‍ത്തകനും സംഘടനാ പ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ്, ആഴ്ചവട്ടം വാരിക പത്രാധിപനും സംഘടനാ പ്രവര്‍ത്തകനുമായ ജോര്‍ജ് കാക്കനാട്ട്, ഫോമായുടെ സ്ഥാപക പ്രവര്‍ത്തകരും നേതാക്കളുമായ ശശിധരന്‍ നായര്‍, എം.ജി. മാത്യൂ, ബാബു സക്കറിയാ, ബേബി
മണകുന്നേല്‍ ,  വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ എബ്രഹാം, വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് മെംബര്‍ എസ്. കെ. ചെറിയാന്‍, മലയാളി അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറിയും, ഫോമാ പ്രവര്‍ത്തകനുമായ ജോണ്‍ ചാക്കൊ, ഏഷ്യാനെറ്റ് പ്രതിനിധിയായ ജോര്‍ജ് തെക്കേമല ഐ.റ്റി. ലേഖകനും മാധ്യമപ്രവര്‍ത്തകനുമായ രന്‍ജിത് പിള്ള തുടങ്ങിയവര്‍ 2016ല്‍ ഫോമായുടെ കണ്‍വന്‍ഷന് ഹ്യൂസ്റ്റന്‍ നഗരം ആതിഥേയത്വം കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സവിസ്തരം പ്രതിമ്പാദിച്ച് സംസാരിച്ചു.

ഫോമായുടെ ആദ്യത്തെ കണ്‍വന്‍ഷന്‍ ചെയര്‍മാനും സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ബേബി
മണകുന്നേല്‍ 2016 ലെ ഹ്യൂസ്റ്റന്‍ കണ്‍വന്‍ഷന്റെ സാരഥ്യം വഹിയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് 2014-2016 കാലഘട്ടത്തിലേക്കുള്ള ഫോമായുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. അവിടെ കൂടിയിരിക്കുന്നവര്‍ അതിനെ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്യുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി.

ഏതാനും ദിവസങ്ങള്‍ക്കും കാര്‍ണിവല്‍ ഗ്ലോറിയില്‍ വച്ചു നടക്കുന്ന 2012 ലെ കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ തയ്യാറെടുപ്പുകളും ഫോമായുടെ ഈ റീജിയണില്‍ ഊര്‍ജ്ജ സ്വലമായി നടക്കുന്നുണ്ടെന്നും ഇവിടെ നിന്ന് ഇപ്രാവശ്യം ജോയിന്റ് സെക്രട്ടറിയായി മല്‍സരിക്കുന്ന തോമസ് ഓലിയാന്‍ കുന്നേലിനെ വിജയിപ്പിയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫോമായുടെ സ്ഥാപകനഗരിയായ ഹ്യൂസ്റ്റന്‍ എന്നും ഫോമയുടെ ഒരു ഉരുക്കുകോട്ടയും ശക്തികേന്ദ്രവുമായി തുടരുമെന്ന് യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഫോമായുടെ 2016 കണ്‍വന്‍ഷന്‍-പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി നന്ദി പ്രസംഗം നടത്തി.

2016 ലെ ഫോമാ കണ്‍വന്‍ഷന്‍ ഹ്യൂസ്റ്റനില്‍ വേണമെന്ന് ഹ്യൂസ്റ്റന്‍ മലയാളികള്‍2016 ലെ ഫോമാ കണ്‍വന്‍ഷന്‍ ഹ്യൂസ്റ്റനില്‍ വേണമെന്ന് ഹ്യൂസ്റ്റന്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക