Image

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മതബോതന അധ്യാപകരുടെ കോണ്‍ഫറന്‍സും സെമിനാറും നടന്നു

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 July, 2012
സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മതബോതന അധ്യാപകരുടെ കോണ്‍ഫറന്‍സും സെമിനാറും നടന്നു
അറ്റ്‌ലാന്‍റ: അറ്റ്‌ലാന്റയിലെ  സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ സംഘടനാ കൂടായ്മകളുടെ ഭാഗമായി  രൂപതയിലെ വിവിധ ഇടവകകളിലെ മതബോതന (CCD)അധ്യാപകരുടെ കോണ്‍ഫറന്‍സും  സെമിനാറും നടന്നു. 

ഫിലാഡെല്‍ഫിയാ സിസിഡി ഡയറക്ടറും എസ്എംസിസി (SMCC) യുടെയും ആദ്യ സീറോ-മലബാര്‍ കണ്‍വന്‍ഷന്റെയും സംഘാടകനുമായ ഡോ.ജയിംസ് കുറിച്ചി  കോണ്‍ഫറസില്‍ കോ-ഓര്‍ഡിനേറ്റരും മോഡറേറ്ററുമായി നേതൃത്വം നല്‍കി.  ഷൈനി ആന്റണി (ഫ്ലോറിഡ) , ചെറിയാന്‍ കിഴക്കെഭാഗം (ചിക്കഗോ) , ബീനാ മാത്യു (ഹ്യൂസ്ടന്‍), സാബു ഓലത്തുവയല്‍ (ന്യൂയോര്‍ക്ക്‌)  എന്നിവരും പാനല്‍ അംഗങ്ങളായിരുന്നു. 

ചിക്കാഗോ കത്തീഡ്രല്‍ വികാരി ഫാ. ജോയ് ആലപ്പാട്ട് , ഫിലാഡെല്‍ഫിയാ വികാരി ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മതബോധന ലക്ഷ്യങ്ങളെയും പ്രാധാന്യത്തെപറ്റിയും അദ്ധ്യാപകര്‍ നല്‍കുന്ന സേവനങ്ങളെ പുകഴ്ത്തിയും  ഇരുവരു  സംസാരിച്ചു.


ക്രിസ്തുവിനെ അടുത്തറിയുവാനും യേശു കാണിച്ച സ്നേഹം കുട്ടികളില്‍ വളര്‍ത്തുവാനും ക്രിസ്തുവിനെ കേന്ദ്രബിന്ദുവാക്കി ജീവിതം നയിക്കുവാനും കുട്ടികളെ പഠിപ്പിക്കുക - എന്ന വിഷയത്തില്‍ അഭിപ്രായങ്ങളും സമഗ്ര ചര്‍ച്ചകളും നടന്നു. ക്രിസ്തീയ ജീവിതം സ്വജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നവരായിരിക്കണം മതബോധന അധ്യാപകരെന്ന  ഡോ ജയിംസ് കുറിച്ചിയുടെ അഭിപ്രായത്തോട് ഏവരും യോജിച്ചു. 

രൂപതയിലെ സി സി ഡി പ്രോഗ്രാം കൂടുതല്‍ സജീവമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ചര്‍ച്ചയിലൂടെ മുന്‍പോട്ടു വച്ചാണ്  കോണ്‍ഫറന്‍സ് സമാപിച്ചത്.
സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മതബോതന അധ്യാപകരുടെ കോണ്‍ഫറന്‍സും സെമിനാറും നടന്നുസീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മതബോതന അധ്യാപകരുടെ കോണ്‍ഫറന്‍സും സെമിനാറും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക