Image

മലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയും

സജി കീക്കാടന്‍ Published on 30 July, 2012
മലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയും
ന്യൂയോര്‍ക്ക്: അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ എട്ടാമത് കുടുംബ സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതാം തീയതി വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലി റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ തിരശ്ശീല ഉയരും. അമേരിക്കയില്‍ അപ്പോസ്‌തോലിക് എക്‌സാര്‍ക്കേറ്റ്()സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ കണ്‍വന്‍ഷനാണ് ഈ വര്‍ഷത്തേത്. "നിങ്ങള്‍ സജീവ ശിലകള്‍ കൊണ്ടുള്ള ഒരു ആത്മീയ ഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ." എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കിയാണ്, ഈ വര്‍ഷത്തെ പ്രോഗ്രാമുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വചന പ്രഘോഷണം, വി.കുര്‍ബ്ബാനയുടെ ആരാധന, ആദ്ധ്യാത്മിക സംഗീതം, ആഘോഷമായ പൊന്തിഫിക്കല്‍ സമൂഹബലി, വൈദിക സന്യസ്ത സംഗമം, അജപാലന സമിതി സംഗമം, മതാദ്ധ്യാപക സമ്മേളനം, യുവജന സമ്മേളനം, വചനാധിഷ്ടിത പ്രശ്‌നോത്തര മത്സരം, ഘോഷയാത്ര, കലാകായിക മത്സരങ്ങള്‍, ചിരിയരങ്ങ്, സാംസ്‌കാരിക സമ്മേളനം തുടങ്ങീ വിവിധയിനം പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ കണ്‍വന്‍ഷനെ മികവുറ്റതാക്കുന്നു.

2009 ഓഗസ്റ്റില്‍ ഡാലസില്‍ വച്ച് നടന്നതിനുശേഷം നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷന് ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ആയിരത്തോളം സഭാമക്കള്‍ കാനഡയില്‍ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിക്കുന്നുവെന്ന് തന്നെ കണ്‍വന്‍ഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സഭാദ്ധ്യക്ഷന്‍ മോറാന്‍ മോ
ര്‍ ബസ്സേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത(ബത്തേരി രൂപത), വിന്‍സന്റ് മാര്‍ പൗലോസ്(മാര്‍ത്താണ്ഢം രൂപത)മെത്രാപ്പോലീത്ത, സാമുവേല്‍ മാര്‍ ഐറേനിയോസ്(തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത. അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധി റവ.കാര്‍ലോ മരിയ വിഗാനോ, ബിഷപ്പ് ഡോ. വില്യം മര്‍ഫി(റോക്ക് വില്‍ ഡയോസീസ്), ബിഷപ്പ് ഗ്രിഗറി മണ്‍സൂര്‍, ഡോ. തോമസ് മാര്‍ യൗസേബിയോസ്(മലങ്കര എക്‌സാര്‍ക്കേറ്റ് അധിപന്‍-യുഎസ്എ)എന്നീ വൈദിക മേലദ്ധ്യക്ഷന്‍മാര്‍ ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുക്കുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കായി ന്യൂയോര്‍ക്കിലെ വിവിധ എയര്‍പോര്‍ട്ടില്‍ നിന്നും Transpotation ക്രമീകരിച്ചിട്ടുണ്ട്. ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ചെയര്‍മാനായും, വികാരി ജനറാള്‍ മോണ്‍. ഡോ. പീറ്റര്‍ കോച്ചേരി, ചാന്‍സലര്‍ വെരി റവ.ഫാ.അഗസ്റ്റിന്‍ മംഗലത്ത്, മി. ഫിലിപ്പ് ജോണ്‍(ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി കണ്‍വന്‍ഷന്‍ വിജയത്തിനായ് പ്രവര്‍ത്തിക്കുന്നു.

വിവിധ കമ്മിറ്റികള്‍
പ്രോഗാം-മോണ്‍ ഡോ.പീറ്റര്‍ കോച്ചേരി, അലക്‌സ് ജോണ്‍
ഫിനാന്‍സ്-വെരി.റവ.ഫാ.അഗസ്റ്റിന്‍ മംഗലത്ത്, ഫിലിപ്പ് മത്തായി
രജിസ്‌ട്രേഷന്‍-ഫാ. സണ്ണി മാത്യൂ, ബിജു കുരുവിള
അക്കോമഡേഷന്‍- ഫാ.സത്യന്‍ ആന്റണി, മി. ബാബുകുട്ടി തുണ്ടിയത്ത്
ലിറ്റേര്‍ജി -ഫാ. ജോസഫ് നെടുംമാംങ്കുഴിയില്‍, മി. ഫ്രാന്‍സിസ് താമേണ്‍
യൂത്ത് അക്റ്റിവിറ്റീസ്-ഫാ. ജോബ് കല്ലുവിലായില്‍, മി. മിനോയ് വര്‍ഗീസ്
കള്‍ച്ചറല്‍ പ്രോഗ്രാം-ഫാ.സജി മുക്കൂട്ട്, മി. ജിജോ ജോര്‍ജ്
ഗെയിംസ്-ഫാ. തോമസ് മലയില്‍, മി. ജോര്‍ജ് തോമസ്
ഫൂഡ്-ഫാ.മാത്യു പെരുമ്പള്ളിക്കുന്നേല്‍, മി.വില്‍സണ്‍ ജോസഫ്
ലോജിസ്റ്റിക്‌സ്-ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍, മി. അബ്രഹാം തോമസ്
ട്രാസ്‌പോര്‍ട്ടേഷന്‍-ഫാ.ജേക്കബ് ജോണ്‍, മി. വര്‍ഗീസ് സക്കറിയാ(വല്‍സന്‍)
സെക്യൂരിറ്റി ആന്റ് വളണ്ടിയേര്‍സ്-ഫാ. ജോണ്‍ കുരിയാക്കോസ്, മി.വര്‍ഗീസ് സക്കറിയാ.
പബ്ലിസിറ്റി ആന്റ് സോവനീര്‍-ഫാ. അബ്രഹാം ലൂക്കോസ്, മോഹന്‍ വര്‍ഗീസ്, സുനില്‍ ചാക്കോ
ഹെല്‍ത്ത് സര്‍വ്വീസ്-റവ.സ്‌ലൂസ്, മിസിസ് അന്നമ്മ തോസ്

ഓഗസ്റ്റ് ഒന്‍പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്‍ നാല് ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കും. സഭയുടെ പ്രഥമ അസംബ്ലി തീരുമാനം അനുസരിച്ച് സഭയാകമാനം വിശ്വാസത്തിന്റെ ദീപം കൂടുതല്‍ ദീപ്തമാക്കുവാന്‍, കൂടുതല്‍ വിശ്വാസത്തില്‍ വളരുവാനും, മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ വേദിയാവുമെന്ന് പബ്ലിസിറ്റി കമ്മറ്റിയ്ക്ക് വേണ്ടി റവ.ഫാ. അബ്രഹാം ലൂക്കോസ് ഉം പി.ആര്‍.ഓ. മോഹന്‍ വര്‍ഗീസും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
മാര്‍ ഈവാനിയോസ് സെന്റര്‍ - 516-233-1656
ഫാ. അഗസ്റ്റിന്‍ മംഗലത്ത് - 203-444-8542
ഫിലിപ്പ് ജോണ്‍ - 917-991-6011

മലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയുംമലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയുംമലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയുംമലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയുംമലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയുംമലങ്കര കത്തോലിക്കാ വിശ്വാസി സംഗമത്തിന് ഓഗസ്റ്റ് ഒന്‍പതിന് തിരി തെളിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക