Image

ദുബൈയില്‍ വാഹനാപകടം: ഒരു മരണം, 14 പേര്‍ക്ക് പരിക്ക്

Published on 30 July, 2012
ദുബൈയില്‍ വാഹനാപകടം: ഒരു മരണം, 14 പേര്‍ക്ക് പരിക്ക്
ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറരക്കാണ് ദുബൈയിലെ അല്‍ സുഫൂഹ് റോഡില്‍ അപകടം നടന്നത്.

മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്ററും ആംബുലന്‍സ് വാഹനങ്ങളും ഉപയോഗിച്ചാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ദുബൈ റാശിദ് ആശുപത്രിയില്‍ കഴിയുന്ന ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിറയെ തൊഴിലാളികളുമായി വന്ന ബസ് ഇന്റര്‍ലോക്ക് കയറ്റി പോയ വാഹനത്തിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നുവത്രെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക