Image

കെ.ഐ.ജി ഇഫ്താര്‍ സമ്മേളനം നടത്തി

ഷരീഫ് പി.ടി Published on 30 July, 2012
കെ.ഐ.ജി ഇഫ്താര്‍ സമ്മേളനം നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചു കെ.ഐ.ജി ഇഫ്താര്‍ സമ്മേളനം സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ അല്‍ അദസാനി മസ്ജിദില്‍ നടന്ന പരിപാടി കുവൈത്ത് മുന്‍ പാര്‍ലെമെന്റ് അംഗം ഡോക്ടര്‍ നാസര്‍ അല്‍ സാനിഅ് ഉദ്ഘാടനം ചെയ്തു. ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തില്‍ എത്തിയ ഇല്യാസ് മൌലവി 'ഖുര്‍ആന്‍ വിളിക്കുന്നു' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. 

കുവൈത്ത് മലയാളി ഫോറം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ദുഐജ്, അബ്ദുള്ള ഹൈദര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. നിയാസ് ഇസ്ലാഹിയുടെ ഖുറാന്‍ ക്ലാസോടെ ആരംഭിച്ച പരിപാടിയില്‍ കെ.ഐ.ജി പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറല്‍ സെക്രെട്ടറി അന്‍വര്‍ സഈദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഖലീലുറഹ്മാന്‍ നന്ദിയും പറഞ്ഞു. 





കെ.ഐ.ജി ഇഫ്താര്‍ സമ്മേളനം നടത്തി
കെ.ഐ.ജി ഇഫ്താര്‍ സമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക