Image

'ഈവ' യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

Published on 30 July, 2012
'ഈവ' യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
ദുബായ്:യുഎഇയിലെ എടവനക്കാട് നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്‌സ് എടവനക്കാട് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഈവ) യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ദുബായ് കറാമ സെന്റര്‍ പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന നോമ്പുതുറയില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള എടവനക്കാട് നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ ഇസ്സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം എടവനക്കാട്, നായരമ്പലം മഹല്ലുകളില്‍ ഈവ നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്‌കോളര്‍ഷിപ്പ് പദ്ധതിയെക്കുറിച്ചും അധ്യക്ഷന്‍ വിശദീകരിച്ചു. ഇതര ഗള്‍ഫ് രാജ്യങ്ങളിലെ എടവനക്കാട് നിവാസികളെ അപേക്ഷിച്ച് താരതമ്യേന അംഗസംഖ്യ കൂടുതലുള്ള യു എ ഇ യില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. 

റിപ്പോര്‍ട്ട് കാലയളവില്‍ മരണപ്പെട്ട ഈവ അംഗമായിരുന്ന ജാനി മോഹിയുദ്ധീനെ യോഗം അനുസ്മരിച്ചു. എടവനക്കാട് അല്‍ ലജ്‌നത്തുല്‍ ഇസ്ലാമിയത്തുല്‍ ലിബൈത്തില്‍മാല്‍ റഈസിന്റെ കത്തും അധ്യക്ഷന്‍ യോഗത്തില്‍ വായിച്ചു.

അബ്ദുല്‍ കരീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ജമാല്‍ റമദാന്‍ സന്ദേശം നല്‍കി. സെക്രട്ടറി അബൂബക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈവ അംഗങ്ങള്‍ക്കുള്ള ക്ഷേമാനിധിയായ സെയ്ഫ് ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സെയ്ഫ് കണ്‍ട്രോളറും ഈവ വൈസ് പ്രസിഡണ്ടുമായ ഹാഷിം യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ മുഹമ്മദ് (മാമു)ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

'ഈവ' യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക