Image

യാത്രയയപ്പ് നല്‍കി

Published on 30 July, 2012
യാത്രയയപ്പ് നല്‍കി
അബുദാബി: കാല്‍നൂറ്റാണ്ട് കാലം അബുദാബി എമിഗ്രേഷന്‍ വകുപ്പില്‍ സേവനമനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് മജീദ് മുക്കോലക്കലിന് യാത്രയയപ്പ് നല്‍കി. അബുദാബി എയര്‍ലൈന്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍ അധ്യക്ഷ്യത വഹിച്ചു. ഉസ്മാന്‍ കരപ്പാത്ത്, ഷാഫി. വി.കെ., ഖാലിദ് തയ്യില്‍, ഇ. ദേവദാസ്, ജനാര്‍ദന ദാസ്, സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗഹൃദ വേദിയുടെ ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു. മജീദ് മുക്കോലക്കല്‍ നന്ദി പ്രകാശിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക