Image

പി.കെ. വാസുദേവന്‍ നായരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണം ദുബായിയില്‍

Published on 30 July, 2012
പി.കെ. വാസുദേവന്‍ നായരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണം ദുബായിയില്‍
ദുബായ്: സി.പി.ഐ. നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി.കെ. വാസുദേവന്‍ നായരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണം ദുബായിയില്‍ നടന്നു. യുവകലാസാഹിതി ദുബായ്, അല്ഖുസ് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ യുവകലാ സാഹിതി ദുബായ് ഘടകം പ്രസിഡന്റ് ജലീല്‍ പാലോത്ത് അധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറി വിജയന്‍ നണിയൂര്‍ ആമുഖ ഭാഷണവും , സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.എന്‍. വിനയചന്ദ്രന്‍ അനുസ്മരണ പ്രസംഗവും നടത്തി. തുടര്‍ന്ന് 'ഇടതുപക്ഷ രാഷ്ട്രീയം പ്രസക്തിയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. 

ഭരണകൂടങ്ങള്‍ വില വര്‍ധനയിലൂടെയും അഴിമതിയിലൂടെയും നീതി നിഷേധത്തിലൂടെയും കൂടുതല്‍ സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ നടപ്പാക്കുക വഴി സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ഈ വെല്ലുവിളികള്‍ നേരിടാന്‍ വിശാലമായ ഇടതുപക്ഷ ഐക്യനിര ഉയര്‍ന്നു വരണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച കവിയും യുവകലാസാഹിതി സെന്‍ട്രല്‍ കമ്മിറ്റി ജോ. സെക്രട്ടറിയുമായ പി.ശിവപ്രസാദ് പറഞ്ഞു. ചര്‍ച്ചയില്‍ വിത്സണ്‍ തോമസ്, കെ. സുനില്‍ രാജ്, അഡ്വ . നജിമുദ്ദീന്‍ , പി.എം. പ്രകാശന്‍ , അഡ്വ .സന്തോഷ് നായര്‍ , കെ. വേണുഗോപാല്‍ , ശരവണന്‍ തുടങ്ങിയവര്‍പങ്കെടുത്തു. യുവകലാസാഹിതി ദുബായ് ഘടകം സെക്രട്ടറി അഭിലാഷ് വി. ചന്ദ്രന്‍ സ്വാഗതവും നൗഷാദ് പുലാമന്തോള്‍ നന്ദിയും പറഞ്ഞു. 

പി.കെ. വാസുദേവന്‍ നായരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണം ദുബായിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക