Image

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

ടി.പി. ഗംഗാധരന്‍ Published on 30 July, 2012
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
ദുബായ്: പത്തംഗസംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) വെള്ളിയാഴ്ച നാസര്‍ ലിഷര്‍ ലാന്‍ഡില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. 300ഓളം പേര്‍ പങ്കെടുത്തു. അസര്‍ നമസ്‌കാരത്തോടെ ആരംഭിച്ച യോഗത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ സംസാരിച്ചു. 

ടി. ആരിഫ് അലി (അമീര്‍, ജമായത്തെ ഇസ്‌ലാമി, കേരളം), ഡോ. ഇ.കെ. അഹമദ്കുട്ടി (കേരള നജ്‌വത്തുല്‍ മുജാഹിദ്ദീന്‍), സി.പി. ബാവഹാജി (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്), നാസര്‍ ഫൈസി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുല്‍ റഹിമാന്‍ ബാഖവി (ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ), പി.എം.ഷാഹുല്‍ ഹമീദ് (കേരള നജ്‌വത്തുല്‍ മുജാഹിദ്ദീന്‍), ലബ സാഹിബ് (മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റി), ടി.കെ. അബ്ദുല്‍ കരീം (മുസ്‌ലിം സര്‍വീസ് സൊസൈറ്റി), ഡോ. അഹ്മദ് (പീസ് ലവേഴ്‌സ്), ടി.എസ്. ഗഫൂര്‍ ഹാജി (ഇന്ത്യന്‍ നാഷണല്‍ ലീഗ്), ദുബായ് എയിം ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദുബായിലെ ഇന്ത്യന്‍ ആക്ടിങ് കോണ്‍സല്‍ ജനറല്‍ ഫ്രാന്‍സിസ് കക്കയും ഐ.സി.ഡബ്ല്യു.സി. കണ്‍വീനര്‍ കെ. കുമാറും സംസാരിച്ചു. എയിം കമ്മിറ്റി കണ്‍വീനര്‍ കരീം വെങ്കടങ് സ്വാഗതവും വളണ്ടിയര്‍ ക്യാപ്റ്റന്‍ എ.കെ.അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക