Image

സ്‌നേഹസന്ദേശം നല്കി ഫ്രറ്റേണിറ്റി ഫോറം ഇഫ്താര്‍മീറ്റ്

Published on 30 July, 2012
സ്‌നേഹസന്ദേശം നല്കി ഫ്രറ്റേണിറ്റി ഫോറം ഇഫ്താര്‍മീറ്റ്
ജുബൈല്‍: ഇന്ത്യ ഫ്രറ്റേണിറ്റി ഫേറാം ജുബൈല്‍ ഘടകം അമാസി ഹോട്ടലില്‍ ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളടക്കം നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ജുബൈല്‍ ഏരിയ പ്രസിഡന്റ് ഷമീര്‍ കരുനാഗപ്പള്ളി അധ്യക്ഷതവഹിച്ച പരിപാടിയില്‍ ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുള്‍സലാം മുഖ്യപ്രഭാഷണം നടത്തി. കിഴക്കന്‍ പ്രവിശ്യാ കോഓര്‍ഡിനേറ്റര്‍ മൂസക്കുട്ടി സംബന്ധിച്ചു. അന്‍സാര്‍ പാലക്കാട്, മൊയ്തു പിണറായി, കുഞ്ഞിക്കോയ, നൗഷാദ് ആലുവ, അജീര്‍ കണ്ണൂര്‍, നൗഷാദ് പാലപ്പെട്ടി, സജാദ് തിരുവനന്തപുരം, നാസര്‍ കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക