Image

റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം”

ജോസ് മോന്‍ തത്തംകുളം Published on 01 August, 2011
റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം”
റ്റാമ്പാ : സേക്രട്ടഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികള്‍ക്കായി സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്ന പേരില്‍ റവ.ഫാ.എബി വടക്കേക്കരയുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച സമ്മര്‍ ക്യാമ്പ് ഈ വര്‍ഷവും വിജയകരമായി നടത്തി. കിന്റര്‍ ഗാര്‍ഡന്‍ മുതല്‍ 5-ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കായിരുന്നു ക്യാമ്പ് ഏകദേശം 100 പരം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. വിവിധതരം ഫണ്‍ഗെയിമുകള്‍ , ഫീല്‍ഡ് ട്രിപ്പുകള്‍ , സ്റ്റഡി ക്ലാസ്സുകള്‍ എന്നിവ അടങ്ങിയതായിരുന്നു ക്യാമ്പ്. വികാരി റവ.ഫാ.പത്രോസ് ചബക്കരയുടേയും, ഡി.ആര്‍ .ഇ ജോയ്‌സണ്‍ പഴയംപ്പള്ളിയുടേയും നേതൃത്വത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരും മുതിര്‍ന്ന കുട്ടികളും ക്യാമ്പില്‍ വോളന്റീയേഴ്‌സായി പ്രവര്‍ത്തിച്ചു.

6-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്കായി ആഗസ്റ്റ് 8-ാം തീയതി മുതല്‍ ക്യാമ്പ് ആരംഭിക്കുന്നതായിരിക്കും. സെന്‌റ് പീറ്റേഴ്‌സ് ബര്‍ഗ്ഗ് ഡയോസീസിലെ Our Lady of Lutz ഇടവകയിലെ യൂത്ത് മിനിസ്റ്ററും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന ടീമംഗങ്ങളുമായിരിക്കും ക്യാമ്പിനു നേതൃത്വം കൊടുക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നരം 6 മണിക്കും നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനവരെയായിരിക്കും എല്ലാ ദിവസവും ക്യാമ്പു നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ.പത്രോസ് ചമ്പക്കര. 813-458-0518, ജോയ്‌സണ്‍ പഴയംപ്പള്ളി 813-412-9377


റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം” റ്റാമ്പായില്‍ “സമ്മര്‍ ഇന്‍ ബേത്‌ലഹേം”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക