Image

മസ്‌കറ്റില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

സേവ്യര്‍ കാവാലം Published on 30 July, 2012
മസ്‌കറ്റില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
മസ്‌കറ്റ്‌: റുവി സെന്റ്‌സ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ പള്ളിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു. നൊവേനയോടനുബന്ധിച്ച്‌ വിവിധ ദിവസങ്ങളില്‍ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര ക്രമത്തില്‍ വി.കുര്‍ബാനയര്‍പ്പിക്കപ്പെട്ടു.

തിരുനാള്‍ ദിവസമായ വെള്ളിയാഴ്‌ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ഫാ. ആല്‍ബര്‍ട്ട്‌ ഗോണ്‍സാല്‍വസ്‌ ഒഎഫ്‌എം കപ്പൂച്ചിന്‍ നേതൃത്വം നല്‍കി. ഫാ. തോമസ്‌ ഡികോസ്റ്റ എസ്‌വിഡി സഹകാര്‍മികത്വം വഹിച്ചു. തിരുശേഷിപ്പ്‌ വണക്കവും രൂപം ചുംബിക്കലും നേര്‍ച്ച വിതരണവും നടന്നു.
മസ്‌കറ്റില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക