Image

ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ വിയോഗം: കല കുവൈറ്റ്‌ അനുശോചിച്ചു

സലിം കോട്ടയില്‍ Published on 30 July, 2012
ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ വിയോഗം: കല കുവൈറ്റ്‌ അനുശോചിച്ചു
കുവൈറ്റ്‌: ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര സമര പോരാട്ടത്തിലെ ധീരതയുടെ പ്രതീകമായിരുന്നു ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന്‌ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തില്‍ ലക്ഷ്‌മി സൈഗാള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പോരാട്ടങ്ങളെ കണ്‌ടില്ലെന്നു നടിക്കുന്ന നിലപാടുകളാണ്‌ രാജ്യത്തിന്റെ ഭരണ കര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊണ്‌ടതെന്നും അനുശോചന പ്രമേയം അവതരിപ്പിച്ച്‌ കല കുവൈറ്റ്‌ സാഹിത്യ വിഭാഗം സെക്രട്ടറി സലിം രാജ്‌ പറഞ്ഞു.

ശരിയായ സമരപാത ഇടതുപക്ഷത്തിന്റേതാണെന്നും രാജ്യത്തെ പാവങ്ങളുടെ മോചന പോരാട്ടത്തിനു നേതൃത്വം കൊടുക്കാന്‍ കഴിയുന്നത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാണെന്നുമുള്ള തിരിച്ചറിവാണ്‌ ലക്ഷ്‌മിയെ സിപിഎമ്മിനോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും യോഗം വിലയിരുത്തി. അനുശോചന യോഗത്തില്‍ തോമസ്‌ മാത്യു കടവില്‍, ജെ. ആല്‍ബര്‍ട്ട്‌, കൃഷ്‌ണന്‍ കുട്ടി, സാം പൈനുംമൂട്‌, ടി.വി. ഹിക്‌മത്‌, സുമതി ബാബു, സജിത സ്‌കറിയ, നൗഷാദ്‌, അര്‍ജുന്‍, ആര്‍. നാഗനാഥന്‍, എന്‍. അജിത്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കല കുവൈറ്റ്‌ പ്രസിഡന്റ്‌ കെ.വിനോദ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആക്ടിംഗ്‌ സെക്രട്ടറി വിന്നു കല്ലേലി സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.
ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ വിയോഗം: കല കുവൈറ്റ്‌ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക