Image

ഫോമാ കണ്‍വെന്‍ഷന്‌ ജി.കെ. പിള്ളയുടെ ആശംസ

Published on 28 July, 2012
ഫോമാ കണ്‍വെന്‍ഷന്‌ ജി.കെ. പിള്ളയുടെ ആശംസ
ഹൂസ്റ്റണ്‍: ഓഗസ്റ്റ്‌ ഒന്നിന്‌ ആരംഭിക്കുന്ന ഫോമാ കണ്‍വെന്‍ഷന്‌ മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ ജി.കെ. പിള്ള എല്ലാവിധ ആശംസകളും നേര്‍ന്നു.

ഫൊക്കാനാ കണ്‍വെന്‍ഷന്‌ മുമ്പ്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

കണ്‍വെന്‍ഷന്‍ വിജയകരവും ആഹ്ലാദകരവുമാകട്ടെയെന്ന്‌ ജി.കെ. പിള്ള പറഞ്ഞു. സംഘടന രണ്ടായി എങ്കിലും പരസ്‌പരം സൗഹൃദത്തിലാണ്‌ തന്റെ കാലത്ത്‌ പ്രവര്‍ത്തിച്ചത്‌. അങ്ങനെതന്നെയാണ്‌ ഫോമാ നേതാക്കളും പ്രതികരിച്ചത്‌. കണ്‍വെന്‍ഷന്‍ തീയതികള്‍ പോലും രണ്ടു സമയത്താക്കിയത്‌ ഈ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ്‌.

ഈ സഹകരണം പുതിയ നേതൃത്വം തുടരുമെന്നും, അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ സജീവമായ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫോമാ കണ്‍വെന്‍ഷന്‌ ജി.കെ. പിള്ളയുടെ ആശംസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക