Image

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Published on 29 July, 2012
മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു
ദുബൈ: ദുബൈഅല്‍ഐന്‍ റോഡില്‍ മലയാളി കുടുംബം യാത്ര ചെയ്ത കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുതുക്കാട് കിഴക്കുമുറി മുള്ളക്കര പോള്‍സന്‍ (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ വത്സ, കുടുംബ സുഹൃത്ത് റീജ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ അല്‍ഐന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദുബൈയില്‍ നിന്ന് അവധി ദിനമായ വെള്ളിയാഴ്ച, അല്‍ഐന്‍ ജബല്‍ അഫീത്തിലേക്ക് വിനോദ യാത്ര പോയതായിരുന്നു. പോള്‍സന്റെ മകന്‍ ജെന്നിയാണ് വാഹനം ഓടിച്ചിരുന്നത്. ജെന്നിക്കൊപ്പം മുന്‍ സീറ്റില്‍ യാത്ര ചെയ്ത റീജയുടെ ഭര്‍ത്താവ് സാമും അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് കാര്‍ മറിഞ്ഞതെന്നാണ് വിവരം. പോള്‍സണ്‍ തല്‍ക്ഷണം മരിച്ചു. കാര്‍ മറിഞ്ഞതിന്റെ ആഘാതത്തില്‍ പിന്‍ സീറ്റിലിരുന്ന മൂന്ന് പേരും റോഡിലേക്ക് തെറിച്ച് വീണു. മകനൊപ്പം ഒരു മാസം ദുബൈയില്‍ കഴിയുന്നതിന് പോള്‍സനും ഭാര്യ വത്സയും ഇക്കഴിഞ്ഞ രണ്ടിനാണ് ഇവിടെയെത്തിയത്. ഈ മാസം 30ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുന്ന മൃതദേഹം പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക