Image

വൃദ്ധജനങ്ങള്‍ക്കായി റോട്ടയുടെ സമൂഹ നോമ്പുതുറ

Published on 29 July, 2012
വൃദ്ധജനങ്ങള്‍ക്കായി റോട്ടയുടെ സമൂഹ നോമ്പുതുറ
ദോഹ: വൃദ്ധജനങ്ങളുടെ പരിചരണത്തിനായുള്ള ഖത്തര്‍ ഫൗണ്ടേഷനിലെ അന്തേവാസികള്‍ക്കായി സന്നദ്ധ സംഘടനയായ റീച്ച് ഔ് ടു ഏഷ്യ (റോട്ട) സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. റോട്ടയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വൃദ്ധജനങ്ങളെ കൈപിടിച്ചും കുശലങ്ങള്‍ അന്വേഷിച്ചും അവര്‍ക്കൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നപ്പോള്‍ അത് അപൂര്‍വ്വമായൊരു കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി.

വിശുദ്ധമാസത്തില്‍ സമൂഹത്തിലെ ദുര്‍ബ്ബലര്‍ക്കിടയിലേക്കിറങ്ങിച്ചെല്ലുകയും അവരുടെ സന്തോഷവും ദു:ഖങ്ങളും പങ്കിടുകയും ചെയ്യുക എന്നതാണ് ഇത്തരം ഇഫ്താറുകളുടെ ലക്ഷ്യമെന്ന് റോട്ട എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇസ്സ അല്‍ മന്നായി പറഞ്ഞു. റമദാനില്‍ എല്ലാ മതവിശ്വാസികളുമായും കാരുണ്യവും സഹാനുഭൂതിയും പങ്കുവെക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം അഞ്ചിന് റുമൈല ഹോസ്പിറ്റലിന്റെ റെസിഡന്‍ഷ്യല്‍ കെയര്‍ കോമ്പൗണ്ടിലും റോട്ട വളന്റിയര്‍മാര്‍ സമൂഹ നോമ്പ്തുറ ഒരുക്കുന്നുണ്ട്.
ഈ വര്‍ഷത്തെ റമദാന്‍ പരിപാടികളുടെ ഭാഗമായി സമൂഹ ഇഫ്താറിന് പുറമെ നിര്‍ധനര്‍ക്ക് ഭക്ഷ്യോല്‍പ്പന്ന വിതരണം, വീടുകളുടെ നവീകരണം, ഖറന്‍ഗവൂ ആഘോഷം എന്നിവയും റോട്ട സംഘടിപ്പിക്കുന്നുണ്ട്.

വൃദ്ധജനങ്ങള്‍ക്കായി റോട്ടയുടെ സമൂഹ നോമ്പുതുറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക