Image

മിഡ് നൈറ്റ് ചില്‍ഡ്രന്‍ സിനിമയാകുന്നു

Published on 29 July, 2012
മിഡ് നൈറ്റ് ചില്‍ഡ്രന്‍ സിനിമയാകുന്നു
മുംബൈ: വിഖ്യാത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയ്ക്ക് 1980ല്‍ ബുക്കര്‍ പ്രൈസ് നേടികൊടുത്ത 'മിഡ് നൈറ്റ് ചില്‍ഡ്രന്‍' എന്ന നേവല്‍ ദീപാ മെഹ്ത അതേ പേരില്‍ സിനിമയാക്കുന്നു. നേവലില്‍ കോളോണിയലിസവും സ്വാതന്ത്ര്യ സമരവും ഇന്ത്യാ വിഭജനവും വിഷയമാണെന്നതുകൊണ്ടു സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ രഹസ്യമാക്കിയിരിക്കുകയാണ്. 

സലിം സിനയ് എന്ന മുഖ്യകഥാപത്രത്തിന്റെ ജീവിതത്തിലൂടെ നീങ്ങുന്നതാണ് ഈ ചരിത്ര സിനിമ. ശ്രേയാ ശരണ്‍, സീമാ വിശ്വാസ്, ശബാനാ ആസ്മി, അനുപം ഖേര്‍, സിദ്ധാര്‍ഥ്, റാഹുല്‍ ബോസ്, സോന അലിഖാന്‍, ഷഹാനാ ഗോസാമി, അനിതാ മജുംദാര്‍, ദര്‍ശീല്‍ സഫാരി എന്നിങ്ങനെ വന്‍ താരനിരതന്നെ മിഡ്‌നൈറ്റ് ചില്‍ഡ്രനില്‍ അണിനിരക്കുന്നുണ്ട്.ഒക്ടോബര്‍ 26ന് സിനിമ റിലീസ് ചെയ്യും.

 

മിഡ് നൈറ്റ് ചില്‍ഡ്രന്‍ സിനിമയാകുന്നുമിഡ് നൈറ്റ് ചില്‍ഡ്രന്‍ സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക