Image

ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ക്യാപ്‌റ്റന്‍ രാജു വിജയപഥത്തിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 July, 2012
ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ക്യാപ്‌റ്റന്‍ രാജു വിജയപഥത്തിലേക്ക്‌
സ്റ്റാറ്റന്‍ഐലന്റ്‌: ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പറുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിന്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ ഫോമാ അംഗസംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. എല്ലാ ഡെലിഗേറ്റ്‌സുകളുമായി നിരവധി തവണ ബന്ധപ്പെട്ട ബന്ധപ്പെട്ട രാജു ഫിലിപ്പ്‌, താന്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്‌ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു. എംബിഎ ബിരുദധാരിയായ അദ്ദേഹം സാംസ്‌കാരിക-സാമുദായിക മണ്‌ഡലങ്ങളിലെ നിരവധി വര്‍ഷത്തെ നിസ്വാര്‍ത്ഥ പ്രവര്‍ത്തന പാരമ്പര്യവുമായാണ്‌ മത്സരരംഗത്ത്‌ എത്തുന്നത്‌.

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ഫോമാ-ഫൊക്കാന സംഘടനകളിലെ കമ്മിറ്റി മെമ്പര്‍, ഓര്‍ത്തഡോക്‌സ്‌ സഭാ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു. `ഓള്‍ സ്റ്റാര്‍ റിയല്‍ട്ടി' എന്ന സ്വന്ത സ്ഥാപനത്തിലൂടെ റിയല്‍എസ്റ്റേറ്റ്‌ രംഗത്തും വിജയഗാഥ രചിച്ച്‌ മുന്നേറുകയാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, രാജു ഫിലിപ്പ്‌ മുന്‍നിരയിലാണ്‌.

സെപ്‌റ്റംബര്‍ ആദ്യവാരം കേരള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ വെച്ച്‌ നൂറ്‌ തയ്യല്‍ മെഷീനുകള്‍ സാധുക്കള്‍ക്കായി വിതരണം ചെയ്യും. നിര്‍ധനരായ പെണ്‍കുട്ടികളെ സഹായിക്കുന്നതിനായി ഒരു സമൂഹ വിവാഹപദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

ന്യൂയോര്‍ക്ക്‌ സിറ്റി കറക്‌ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ക്യാപ്‌റ്റനായി വിരമിച്ച രാജു ഫിലിപ്പിനാണ്‌ കാര്‍ണിവല്‍ ഗ്ലോറിയില്‍ വെച്ച്‌ നടക്കുന്ന ഫോമാ കണ്‍വെന്‍ഷന്റെ സുരക്ഷാ ചുമതല.
ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ക്യാപ്‌റ്റന്‍ രാജു വിജയപഥത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക