Image

അറിവും ആഹ്ലാദവും പകര്‍ന്നു കല കുവൈറ്റ് മാതൃഭാഷാ ക്ലാസുകള്‍ തുടരുന്നു

സലിം കോട്ടയില്‍ Published on 28 July, 2012
അറിവും ആഹ്ലാദവും പകര്‍ന്നു കല കുവൈറ്റ് മാതൃഭാഷാ ക്ലാസുകള്‍ തുടരുന്നു
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ(കല-കുവൈറ്റ്) നേതൃത്വത്തില്‍ നടന്നു വരുന്ന അവധിക്കാല സൗജന്യ മാതൃഭാഷ പഠന ക്ലാസുകള്‍ അബാസിയ മേഖലയില്‍ പഠന പ്രവര്‍ത്തനം തുടരുന്നു. 

മലയാള അക്ഷരങ്ങള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം കഥകളും കവിതകളും കടം കഥകളുമൊക്കെയായി കുട്ടികളില്‍ ആഹ്ലാദവും ആവേശവും നല്‍കി ദിവസങ്ങള്‍ പിന്നിടുകയാണ്. അബാസിയ മൂണ്‍ ഹെല്‍ത്ത് ക്ലബ് ബില്‍ഡിംഗില്‍ നടന്നു വരുന്ന ക്ലാസില്‍ വല്‍സ സ്റ്റാന്‍ലിയാണ് അധ്യാപനം നടത്തുന്നത്. ഹൈടെക് കംപ്യൂട്ടര്‍ ബില്‍ഡിംഗിനു സമീപമുള്ള ക്ലാസിനു ജിജി രമേഷും നേതൃത്വം നല്‍കുന്നു. ക്ലാസുകള്‍ക്കാവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളുമായി മേഖല കണ്‍വീനര്‍ സ്‌കറിയ ജോണിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തകരും രംഗത്തുണ്ട്. 



അറിവും ആഹ്ലാദവും പകര്‍ന്നു കല കുവൈറ്റ് മാതൃഭാഷാ ക്ലാസുകള്‍ തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക