Image

ഒമാന്‍ ആകാശത്ത് ശനിയാഴ്ച രാത്രി ഉല്‍ക്കകള്‍ പെയ്തിറങ്ങും

Published on 28 July, 2012
ഒമാന്‍ ആകാശത്ത് ശനിയാഴ്ച രാത്രി ഉല്‍ക്കകള്‍ പെയ്തിറങ്ങും
മസ്‌കത്ത്: ഒമാന്‍ ആകാശത്ത് ശനിയാഴ്ച രാത്രി മുതല്‍ ഉല്‍ക്കാ വര്‍ഷം ദര്‍ശിക്കാന്‍ കഴിയുമെന്ന് ഒമാന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി തുടങ്ങുന്ന ഉല്‍ക്കാവര്‍ഷം ഞായറാഴ്ച പുലര്‍ച്ചെയാണ് പാരമ്യത്തിലെത്തുക. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷം കിഴക്ക് ചക്രവാളത്തിലേക്ക് കണ്ണുനട്ടിരുന്നാല്‍ ഈ ആകാശപ്രതിഭാസം കാണാം.
‘സൗത്ത് ഡെല്‍റ്റ ഡയൂറ്റ’് എന്നറിയപ്പെടുന്ന വാര്‍ഷിക പ്രതിഭാസമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ജൂലൈ 12 മുതല്‍ തുടങ്ങുന്ന ഈ പ്രതിഭാസം ആഗസ്റ്റ് 19 വരെയാണ് ഭൂമിയില്‍ നിന്ന് ദര്‍ശിക്കാനാവുക. ഒമാന്‍ ആകാശത്ത് പാരമ്യത്തിലെത്തുന്നത് ഞായറാഴ്ച പുലര്‍ച്ചെയാണെന്ന് മാത്രം. സെക്കന്‍ഡില്‍ 41 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കകള്‍ പാഞ്ഞുപോവുക. മണിക്കൂറില്‍ 20 ഉല്‍ക്കകള്‍ എന്ന കണക്കില്‍ അവ മിന്നിമറയും. ഉല്‍ക്കകള്‍ക്ക് പിന്നിലെ പൊടിപടലങ്ങള്‍ വായുവുമായുള്ള ഘര്‍ഷണത്തില്‍ തീപിടിക്കുന്നതിനാല്‍ വാല്‍നക്ഷത്രമെന്ന് തോന്നിപ്പിക്കുന്ന വിധമാണത്രെ ഉല്‍ക്കകള്‍ പാഞ്ഞുപോവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക