Image

ബിന്‍ ഹമ്മാമിന് ‘ഫിഫ’യുടെ വിലക്ക്

Published on 28 July, 2012
ബിന്‍ ഹമ്മാമിന് ‘ഫിഫ’യുടെ വിലക്ക്
ദോഹ: ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫഡറേഷന്‍ മുന്‍ പ്രസിഡന്റും ഫിഫ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഖത്തരിയുമായ മുഹമ്മദ് ബിന്‍ ഹമ്മാമിന് ഫിഫ എത്തിക്‌സ് കമ്മിറ്റി 90 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് വിലക്ക്. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫഡറേഷന്റെ സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം നടത്തിയെന്ന ഓഡിറ്റ് റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ ഏതാനും ദിവസം മുമ്പ് മുഹമ്മദ് ബിന്‍ ഹമ്മാമിനെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.

ബിന്‍ ഹമ്മാം കോണ്‍ഫെഡറേഷന്‍ പ്രസിഡന്റായിരിക്കെ ഏതു തരത്തിലുള്ള ക്രമക്കോണ് നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല. ഫണ്ട് ദുരുപയോഗപ്പെടുത്തിയെന്നാണ് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടുള്ളത്. ആരോപണങ്ങള്‍ നിഷേധിച്ച ബിന്‍ ഹമ്മാം, അന്വേഷണങ്ങളെ സധൈര്യം നേരിടുമെന്നും വ്യക്തമാക്കി. ഫിഫ പ്രസിഡന്റ സ്ഥാനാര്‍ത്ഥിയായിരിക്കെ വോട്ടിന് വേണ്ടി കൈക്കൂലി നല്‍കിയെന്ന ആരോപണത്തിന്റെ പേരില്‍ ഫിഫ എത്തിക്‌സ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം ബിന്‍ ഹമ്മാമിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, തൊളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കായിക തര്‍ക്കപരിഹാര കോടതി ബിന്‍ ഹമ്മാം നിരപരാധിയാണെന്ന് കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു.
ബിന്‍ ഹമ്മാം കരീബിയന്‍ കോണ്‍ഫെഡറേഷനിലെ അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക