Image

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി നിര്യാതനായി

Published on 28 July, 2012
ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ദോഹയില്‍ നിര്യാതനായി. പത്തനംതിട്ട കോഴഞ്ചേരി അയിരൂര്‍ അരീപ്പറമ്പില്‍ വിജയന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തിലധികമായി ഖത്തറിലുള്ള വിജയന്‍ അല്‍ ജുഫൈരി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിജയന്‍ ഈ കമ്പനിയിലേക്ക് ജോലി മാറിയത്. നേരത്തെ അലി ഇന്റര്‍നാഷനല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത. മക്കള്‍: വിനീത, അശ്വതി, വിഷ്ണു. സഹോദരന്‍ മോഹന്‍ ദോഹയിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ദോഹയിലുള്ള ബന്ധുക്കള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക