Image

എയര്‍ ഇന്ത്യ റിയാദിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു

Published on 28 July, 2012
എയര്‍ ഇന്ത്യ റിയാദിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു
റിയാദ്: മൂന്നു മാസത്തിലധികമായി മുടങ്ങിക്കിടക്കുന്ന റിയാദ്‌കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ നീക്കമാരംഭിച്ചു. ആഗസ്റ്റ് ഒമ്പതോടെ ഈ റൂട്ടില്‍ സര്‍വീസ് പുന$സ്ഥാപിക്കപ്പെടുമെന്നറിയുന്നു. ഇതു സംബന്ധമായ ഔദ്യാഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ട്രാവല്‍ ഏജന്‍സികളുടെ ബുക്കിങ് സിസ്റ്റത്തില്‍ റിയാദില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ആഗസ്റ്റ് രണ്ടാം വാരത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നും പുതുക്കിയ ഷെഡ്യൂള്‍ വൈകാതെ പുറത്തിറക്കുമെന്നും എയര്‍ ഇന്ത്യ റീജനല്‍ മാനേജര്‍ പ്രഭു ചന്ദ്ര പറഞ്ഞു.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് മേയ് ആദ്യം മുതല്‍ മുടങ്ങിയ സര്‍വീസാണ് ഏറെ മുറവിളികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പുനരാരംഭിക്കാന്‍ ധാരണയായത്. പെരുന്നാള്‍ അവധിക്കായി നാട്ടില്‍ പോകാനുള്ളവര്‍ ഉള്‍പ്പെടെ സ്വകാര്യ എയര്‍ലൈനുകളില്‍ വന്‍തുക നല്‍കി ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ്, നിര്‍ത്തലാക്കിയ സര്‍വീസ് നടത്തുമെന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് എയര്‍ലൈനുകളിലും മറ്റും ടിക്കറ്റ് നേടിയവര്‍ക്ക് ഇത് റദ്ദ് ചെയ്യാന്‍ സാധിക്കില്ല. അതേസമയം കൊച്ചി, മുംബൈ വഴി കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് തരപ്പെടുത്തിയവര്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാകുന്നതോടെ യാത്ര എളുപ്പമായേക്കും. കോഴിക്കോട്ടേക്ക് ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി നടത്തിയിരുന്ന സര്‍വീസുകളാണ് പുനരാരംഭിക്കുക.

എയര്‍ ഇന്ത്യ റിയാദിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നുഎയര്‍ ഇന്ത്യ റിയാദിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക