Image

'അക്ഷരമുറ്റത്ത് കുട്ടികള്‍ക്ക് കുടയും ബാഗും' പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്തു

ജോസ് എം. ജോര്‍ജ്‌ Published on 28 July, 2012
 'അക്ഷരമുറ്റത്ത് കുട്ടികള്‍ക്ക് കുടയും ബാഗും' പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: ഒഐസിസി ഓസ്‌ട്രേലിയ നടപ്പാക്കുന്ന ആക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടപ്പാക്കി. ഒഐസിസി നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയുടെ ഒരു പുതിയ ചുവടു വയ്പാണ് അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും പദ്ധതി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് ചിറ്റാരിക്കല്‍ തോമാപുരം സ്‌കൂളില്‍ നടന്നിരുന്നു.

കീക്കൊഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കുട നല്‍കി നല്‍കിയാണ് ചടങ്ങ് നടന്നത്. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് സ്‌കറിയ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഒഐസിസിയുടെ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസിന്റെ വിദ്യാഭ്യാസ കാലം ഈ സ്‌കൂളിലായിരുന്നു.

ചടങ്ങില്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് മോനി തോട്ടത്തില്‍, കെ.ആര്‍ സുധാകരന്‍ നായര്‍, ജോര്‍ജ് ഏബ്രഹാം, പി.ടി. ജോര്‍ജ്, ടി. തോമസ്, തോമസ് ജേക്കബ്, പി.വി. രാമചന്ദ്രന്‍, എന്‍ സലീം, സിസിലി വര്‍ഗീസ്, ഉഷാ ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഒഐസിസിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ കീക്കൊഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ തെരഞ്ഞെടുത്തതില്‍ പഞ്ചായത്ത് പ്രസിഡന്റ് നന്ദി പറഞ്ഞു.

 'അക്ഷരമുറ്റത്ത് കുട്ടികള്‍ക്ക് കുടയും ബാഗും' പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക