Image

പരിക്ക്; സംഗക്കാരയ്ക്ക് ഏകദിനപരമ്പര നഷ്ടമാവും

Published on 28 July, 2012
പരിക്ക്; സംഗക്കാരയ്ക്ക് ഏകദിനപരമ്പര നഷ്ടമാവും
കൊളംബോ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വലതു കൈവിരലിന് പരിക്കേറ്റ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്ക് ഏകദിനപരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ അശോക് ദിന്‍ഡയുടെ പന്ത് കൈവിരലില്‍ കൊണ്ടാണ് സംഗക്കാരയ്ക്ക് പരിക്കേറ്റത്. വിരലിന് പൊട്ടലുള്ളതിനാല്‍ സംഗക്കാരയ്ക്ക് ആറാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ സംഗക്കാര പങ്കെടുക്കുന്ന കാര്യവും സംശയത്തിലാണ്. ട്വന്റി-20 ലോകകപ്പില്‍ സെപ്റ്റംബര്‍ 18ന് സിംബാബ്‌വെയ്‌ക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക