Image

യുപിയില്‍ അംബേദ്കര്‍ പ്രതിമകള്‍ക്കു നേരെയും ആക്രമണം

Published on 28 July, 2012
യുപിയില്‍ അംബേദ്കര്‍ പ്രതിമകള്‍ക്കു നേരെയും ആക്രമണം
ലക്‌നോ: മുന്‍ മുഖ്യമന്ത്രി മായാവതിയുടെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറുടെ പ്രതിമകള്‍ക്കു നേരെയും ആക്രമണം. അസംഗഡ് ജില്ലയില്‍ സ്ഥാപിച്ചിരുന്ന അംബേദ്കറുടെ മൂന്ന് പ്രതിമകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അസംഗഡ് ജില്ലയിലെ കടാട് ചാക്കാടാട് ഗ്രാമത്തിലുള്ള ഒരു പ്രതിമയും നയി പാലിയ, ജിയാസത് ഗ്രാമങ്ങളില്‍ സ്ഥാപിച്ചിരുന്ന ഓരോ പ്രതിമകളുമാണ് ഇന്ന് രാവിലെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്. 

സംഭവം നടന്ന് അധികം കഴിയുന്നതിന് മുമ്പുതന്നെ പ്രതിമകള്‍ പുനഃസ്ഥാപിച്ച് സംഘര്‍ഷ സാധ്യത ഒഴിവാക്കിയെന്ന് ജില്ലാ പോലീസ് മേധാവി മിര്‍സാ മന്‍സാര്‍ ബേഗ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി മായാവതിയുടെ പ്രതിമയുടെ തലവെട്ടി മാറ്റിയ നിലയില്‍ കണ്‌ടെത്തിയിരുന്നു. യുപി നവനിര്‍മാണ്‍ സേന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക