Image

ഒമാനില്‍ വാഹനാപകടം: കോഴിക്കോട്‌ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു

Published on 28 July, 2012
ഒമാനില്‍ വാഹനാപകടം: കോഴിക്കോട്‌ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു
മസ്‌കറ്റ്‌: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കാഴിക്കോട്‌ സ്വദേശി അടക്കം രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു. കോഴിക്കോട്‌ കാപ്പാട്‌ മുകച്ചരേി മമ്മുഹാജിയുടെ മകന്‍ മുസ്‌തഫ ആണ്‌ മരിച്ച മലയാളി. കൂടാതെ ഡല്‍ഹി സ്വദേശി അമരേന്ദ്രന്‍ (26) മരിച്ച മറ്റൊരാള്‍. ഒമാനിലെ ബര്‍കയില്‍ ഇന്ന്‌ വൈകുന്നേരം നാലരയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെവന്ന നിര്‍മാണകമ്പനിയുടെ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തില്‍ ഗണ്ടു പേര്‍ക്ക്‌ പരിക്കേറ്റു.വാനിലുണ്ടായിരുന്ന എഞ്ചിനീയര്‍ കര്‍ണാകട സ്വദേശി മഞ്‌ജുനാഥ്‌ (28), ഫോര്‍മാന്‍ പത്തനംതിട്ട സ്വദേശി ജോബി എന്നിവര്‍ക്കാണ്‌ പരിക്ക്‌. ഇതില്‍ മഞ്‌ജുനാഥിന്‍െറ നില ഗുരുതരമാണ്‌.

18 വര്‍ഷമായി ഒമാനിലുള്ള മുസ്‌തഫ കുടുംബത്തോടൊപ്പമാണ്‌ നഖലില്‍ താമസിച്ചിരുന്നത്‌. ഇദ്ദഹത്തേിന്‍െറ സഹോദരന്‍മാരായ ഇബ്രാഹിം, ഹംസ, റസാഖ്‌ എന്നിവരും ഒമാനിലുണ്ട്‌. മറ്റൊരു സഹോദരന്‍ അബൂബക്കര്‍ സൗദിയിലുണ്ട്‌.

ബര്‍കയില്‍ നിന്ന്‌ നഖലിലേക്ക്‌ പോകുന്ന ഫലജ്‌ റോഡിലാണ്‌ അപകടമുണ്ടായത്‌. മരിച്ച മുസ്‌തഫ വര്‍ഷങ്ങളായി നഖലില്‍ കഫ്‌തീരിയ, ട്രാന്‍സ്‌പോര്‍ട്ടിങ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുകയാണ്‌. ഭാര്യ: സാജിദ. മക്കള്‍: ജാസിം, ഫാത്തിമ മിര്‍ഫ, മിസ്‌ന മുസ്‌തഫ (ഒമാനിലെ മുലദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍), മുഹമ്മദ്‌ മിജാസ്‌ (നാല്‌).
ഒമാനില്‍ വാഹനാപകടം: കോഴിക്കോട്‌ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക