Image

പ്രധാനമന്ത്രിയുടെ വീടിനു നേര്‍ക്ക്‌ ഹസാരെ അനുകൂലികള്‍ കല്ലേറ്‌ നടത്തി

Published on 28 July, 2012
പ്രധാനമന്ത്രിയുടെ വീടിനു നേര്‍ക്ക്‌ ഹസാരെ അനുകൂലികള്‍ കല്ലേറ്‌ നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വീടിനു നേരെ അന്നാ ഹസാരെ അനുകൂലികള്‍ കല്ലേറ്‌ നടത്തി. പ്രതിഷേധ പ്രകടനമായെത്തിയ ഹസാരെ അനുകൂലികളാണ്‌ കല്ലേറ്‌ നടത്തിയത്‌. ഇവര്‍ ലഘുലേഖകളും വലിച്ചെറിഞ്ഞു.

അതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ ഇല്ലെന്ന്‌ അന്നാ ഹസാരെ. ഉപവാസത്തിനുശേഷവും ജീവനുണ്‌ടെങ്കില്‍ രാജ്യം മുഴുവന്‍ സന്ദര്‍ശിച്ച്‌ അര്‍ഹരായവരെ കണ്‌ടെത്തി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും ജന്തര്‍ മന്ദിറിലെ ഉപവാസ സമരപ്പന്തലില്‍ സംസാരിക്കവെ ഹസാരെ പറഞ്ഞു സര്‍ക്കാരിന്റെ നടപടികള്‍ സഹിക്കാന്‍ കഴിയാത്തതിനാലാണു സമരം ചെയ്യുന്നതെന്നും ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക