Image

ഒളിമ്പിക്‌സ്‌: ചൈനയുടെ സ്വര്‍ണ്ണക്കൊയ്‌ത്ത്‌ തുടങ്ങി

Published on 28 July, 2012
ഒളിമ്പിക്‌സ്‌: ചൈനയുടെ സ്വര്‍ണ്ണക്കൊയ്‌ത്ത്‌ തുടങ്ങി
ലണ്‌ടന്‍: ഒളിമ്പിക്‌സില്‍ ചൈനയുടെ സ്വര്‍ണ്ണക്കൊയ്‌ത്ത്‌ തുടങ്ങി. വനിതകളുടെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ചൈനയുടെ യി സിലിംഗ്‌ ആണ്‌ സ്വര്‍ണക്കൊയ്‌ത്തിന്‌ തുടക്കമിട്ടത്‌. 502.9 പോയിന്റ്‌ നേടിയാണ്‌ യി സിലിംഗ്‌ സ്വര്‍ണം നേടിയത്‌. വനിതകളുടെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലമെഡലും ചൈനയ്‌ക്കാണ്‌. ചൈനയുടെ യു ഡാന്‍ ആണ്‌ വെങ്കലം നേടിയത്‌.

കഴിഞ്ഞതവണ ബെയ്‌ജിംഗില്‍ നടന്ന ഒളിമ്പിക്‌സില്‍ അമേരിക്കയുടെ വര്‍ഷങ്ങളായുള്ള കുത്തക തകര്‍ത്ത്‌ അതിഥേയരായിരുന്ന ചൈനയാണ്‌ ഒന്നാം സ്ഥാനത്തെത്തിയത്‌.
ഒളിമ്പിക്‌സ്‌: ചൈനയുടെ സ്വര്‍ണ്ണക്കൊയ്‌ത്ത്‌ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക