Image

ശ്രീദേവി മേനോന്‍ വനിതാ അഭയകേന്ദ്രത്തിലേക്ക്‌ റമദാന്‍ കിറ്റ്‌ നല്‍കി

അനില്‍ കുറിച്ചിമുട്ടം Published on 28 July, 2012
ശ്രീദേവി മേനോന്‍ വനിതാ അഭയകേന്ദ്രത്തിലേക്ക്‌ റമദാന്‍ കിറ്റ്‌ നല്‍കി
ദമാം: നവോദയ സാംസ്‌കാരിക വേദി ദമാം വനിതാ അഭയകേന്ദ്രത്തിലേക്ക്‌ വര്‍ഷം തോറും നല്‍കുന്ന റമദാന്‍ റലീഫ്‌ കിറ്റുകള്‍ക്ക്‌ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്‌തയും കൊസമ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ശ്രീദേവി മേനോന്‍ ആദ്യകിറ്റ്‌ നല്‍കി തുടക്കംകുറിച്ചു.

നവോദയ കുടുംബവേദി അംഗങ്ങളായ സുജ, സുധീഷ്‌, സുരയ്യ ഹമീദ്‌, സിന്ധു സുരേഷ്‌, ലത മോഹന്‍ദാസ്‌ എന്നിവരും കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.

നിത്യോപയോഗ സാധനങ്ങളായ സോപ്പ്‌, പേസ്റ്റ്‌, ഹെയര്‍ ഓയില്‍, തുണി കഴുകുന്നതിനുള്ള ടൈഡ്‌, പുതുവസ്‌ത്രങ്ങള്‍, സ്‌ത്രീകളുടെ നിത്യോപയോഗ സാധനങ്ങള്‍ എന്നിവയാണ്‌ വിതരണം ചെയ്‌തത്‌.

ദമാമില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മൂന്നുറിലധികം വനിതാ തടവുകാര്‍ ജയിലുകളിലുണ്‌ട്‌. അല്‍ഹസയില്‍ മാത്രം ഇരുനൂറിലധികം വനിതാ തടവുകാരുണെ്‌ടന്നാണ്‌ കരുതുന്നത്‌. ഇവര്‍ക്കെല്ലാം കിറ്റുകള്‍ നല്‍കാനാണ്‌ തീരുമാനം.

പരിശുദ്ധ പുണ്യമാസത്തില്‍ എല്ലാ മനുഷ്യസ്‌നേഹികളും ഇതുമായി സഹകരിക്കണമെന്ന്‌ നവോദയ അഭ്യര്‍ഥിച്ചു.

ഇ.എം. കബീര്‍, നാസ്‌ വക്കം, സിദ്ധിഖ്‌, നവാസ്‌, ഹമീദ്‌ നൈനാന്‍, നവോദയ കുടുംബവേദി, വനിതാ വേദി അംഗങ്ങളായ സുജ സുധീഷ്‌, സുരയ്യ ഹമീദ്‌ തുടങ്ങിയവര്‍ റിലീഫ്‌ കിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.
ശ്രീദേവി മേനോന്‍ വനിതാ അഭയകേന്ദ്രത്തിലേക്ക്‌ റമദാന്‍ കിറ്റ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക